Main Menu

ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്ക് വാട്ട്‌സ്ആപ്പും; എസ്.ബി.ഐയുമായി ചര്‍ച്ചകള്‍ തുടങ്ങി

 

Indian Telegram Android App Indian Telegram IOS App

സര്‍ക്കാരിന്റെ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) സഹായത്തോടെ ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്ക് കടക്കാന്‍ വാട്ട്‌സ്ആപ്പ്. എസ്.ബി.ഐ, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുമായി വാട്ട്‌സ്ആപ്പ് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. വാട്ട്‌സ്ആപ്പില്‍ പേയ്‌മെന്റ് സിസ്റ്റം കൂട്ടിയോജിപ്പിക്കുന്നതിനായി പലവഴികള്‍ വാട്ട്‌സ്ആപ്പ് ആലോചിക്കുന്നതായും ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്ട്‌സ്ആപ്പിന്റെ പോരാളി ഹൈക്ക് മെസഞ്ചര്‍ കഴിഞ്ഞയിടയ്ക്കാണ് ഹൈക്ക് വാലറ്റ് അവതരിപ്പിച്ചത്. പണം ട്രാന്‍സ്ഫര്‍ ചെയ്യാനും റീച്ചാര്‍ജ് ചെയ്യാനുമൊക്കെ ഹൈക്ക് ഉപയോഗിക്കാന്‍ കഴിയും. ഏതാണ്ട് സമാനമായ സംവിധാനമാണ് വാട്ട്‌സ്ആപ്പും ആലോചിക്കുന്നത്. വാട്ട്‌സ്ആപ്പിന് ഇന്ത്യയില്‍ ഹൈക്കിനേക്കാള്‍ പ്രചാരമുള്ളത് കൊണ്ട് ഹൈക്ക് വാലറ്റ് വാട്ട്‌സ്ആപ്പ് പദ്ധതികള്‍ക്ക് തിരിച്ചടിയാകില്ലെന്നാണ് വിലയിരുത്തലുകള്‍. ഹൈക്കുമായി ബാങ്കിംഗ് ബന്ധങ്ങള്‍ക്ക് സഹകരിക്കുന്നത് യെസ് ബാങ്കാണ്.

യുപിഐ അടിസ്ഥാനമാക്കി തന്നെയാണ് ട്രൂകോളറും പണമിടപാട് സംവിധാനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഐ.സി.ഐ.സി.ഐ ബാങ്കുമായാണ് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ട്രൂകോളര്‍ സഹകരിക്കുന്നത്. ട്രൂകോളര്‍ പേ എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ഇത്തരം സേവനങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണെങ്കിലും വാട്ട്‌സ്ആപ്പ് ഇത് അവതരിപ്പിച്ചാല്‍ കൂടുതല്‍ ആളുകള്‍ അതിലേക്ക് മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ വാലറ്റ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം വ്യാപിച്ചു വരുന്നതേയുള്ളു. പേടിഎം, കേന്ദ്രസര്‍ക്കാരിന്റെ ഭീം തുടങ്ങിയവയാണ് ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സേവനങ്ങള്‍. ഇവിടേയ്ക്ക് വാട്ട്‌സ്ആപ്പിനും കടന്നുവരാന്‍ കഴിയും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്