Main Menu

ഡാം, നദി നയങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട ഹര്‍ജി; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കാസര്‍ഗോഡ്: ഡാം, നദി എന്നിവയുമായി സംബന്ധിച്ച നയങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കാസര്‍ഗോഡ് സ്വദേശി യുകെ യൂസഫിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയത്.

ഡാം, നദി എന്നിവ സംരക്ഷിക്കണമെന്നും മണലിന്റ കാര്യത്തില്‍ പരിസ്ഥിതി അനുയോജ്യവും ജനങ്ങള്‍ക്കും സര്‍ക്കാരിനും ഗുണകരവുമാകുന്ന നയം ഉണ്ടാക്കണമെന്നും ആവശ്യപെട്ട് കൊണ്ടുള്ള യുകെ യൂസഫിന്റെ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കിയത്.

ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചാല്‍ ഡാമിലും നദികളിലുമുള്ള മണ്ണും ചെളികളും നീക്കം ചെയ്യാന്‍ കോടതി ഉത്തരവാകും. കൂടാതെ സര്‍ക്കാരിന് കോടികളുടെ വരുമാനവും ഇതുവഴി ലഭിക്കും. ഒപ്പം മിതമായ നിരക്കില്‍ മണലിന്റെ ലഭ്യതയും ഉറപ്പ് വരുത്താനാകും. പുഴകളില്‍ നിന്നും മണല്‍ മാറ്റാത്തത് കാരണം മണല്‍ വ്യാപകമായി കടലില്‍ എത്തുകയും കീലോമീറ്ററുകളോളം ദൂരത്തില്‍ കടലില്‍ മണല്‍ ഭിത്തി രൂപപ്പെട്ട് വരുന്നതായും പൊന്നാനിയില്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്