Main Menu

ട്രം​പി​ന്റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് സ്ഥാ​ന​ത്തു​നി​ന്ന് സ്റ്റീ​വ് ബാ​ന​ൻ  രാ​ജി​വ​ച്ചു

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്റ് ഡൊ​ണാൾ​ഡ് ട്രം​പി​ന്റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് സ്ഥാ​ന​ത്തു​നി​ന്ന് സ്റ്റീ​വ് ബാ​ന​ൻ  രാ​ജി​വ​ച്ചു. ട്രം​പു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്ത തു​ട​ർ​ന്നാ​ണ് ബാ​ന​ൻ പു​റ​ത്തു​പോ​കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. വെ​ള്ളി​യാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച് വൈ​റ്റ്ഹൗ​സ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​സ്താ​വ​ന ന​ൽ​കി. ബാ​ന​ന്‍റെ രാ​ജി​ക്ക് വൈ​റ്റ്ഹൗ​സി​ൽ​നി​ന്നു സ​മ്മ​ദ്ദ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

വൈ​റ്റ് ഹൗ​സ് മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വാ​യി മൂ​ന്നാ​ഴ്ച മു​മ്പ്  ജ​ന​റ​ൽ ജോ​ണ്‍ കെ​ല്ലി ചു​മ​ത​ല​യേ​റ്റി​രു​ന്നു. ഇ​ത് ബാ​ന​ന്‍റെ രാ​ജി​ക്ക് വേ​ഗ​ത കൂ​ട്ടി. അ​തേ​സ​മ​യം, ബാ​ന​ൻ ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ചി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

യാഥാസ്ഥിതിക രീതിയില്‍നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലുള്ള  ട്രംപിന്റെ പ്രചാരണത്തിനു പിന്നില്‍ ബാനന്റെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത്.  “ഞാനൊരു രാഷ്ട്രീയക്കാരനല്ല”, “വീണ്ടും അമേരിക്കയെ മഹത്തരമാക്കും നാം”, “ആദ്യം അമേരിക്ക” തുടങ്ങിയ ഉത്സാഹമുണര്‍ത്തുന്ന  ട്രംപിന്‍റെ ഇലക്ഷന്‍ പ്രസ്താവനകളും മുസ്ലിം അഭയാര്‍ഥികള്‍ക്കുള്ള നിരോധനം, മെക്സിക്കന്‍ അമേരിക്കന്‍ അതിര്‍ത്തിയിലെ മതില്‍ തുടങ്ങിയ വിവാദ തീരുമാനങ്ങളും ബാനന്റെ ഉപദേശത്തിന്‍റെ ഫലമാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്