Main Menu

ടൊവിനോ ചേട്ടന്‍ കൂടെയുണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കുമെന്ന് അനു സിത്താര

കൊച്ചി: സിനിമയുടെ ഷൂട്ടിംഗിനിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രമായിരുന്നു അനു സിത്താര പങ്കുവെച്ചത്. ടൊവിനോയെ പുറകിലിരുത്തി അനു സ്‌കൂട്ടര്‍ ഓടിക്കുന്ന ചിത്രമായിരുന്നു നടി പോസ്റ്റ് ചെയ്തിരുന്നത്. അതിന് താഴെ ‘അടുത്തത് ബുള്ളറ്റ് ഓടിക്കണ’മെന്നായിരുന്നു ടൊവിനോയുടെ കമന്റ്. ടൊവിനോയുടെ കമന്റിന് പിന്നാലെ ‘ടൊവിനോ ചേട്ടന്‍ കൂടെയുണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കാമെന്നായിരുന്നു അനുവിന്റെ മറുപടി. പ്രിയതാരങ്ങളുടെ സംസാരം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

മധുപാല്‍ സംവിധാനം ചെയ്ത് റിലീസിനെത്തിയ ഒരു കുപ്രസിദ്ധ പയ്യനില്‍ ടൊവിനോയും അനു സിത്താരയുമായിരുന്നു അഭിനയിച്ചിരുന്നത്. നവംബര്‍ ഒന്‍പതിനായിരുന്നു സിനിമയുടെ റിലീസ്. ഇപ്പോഴും ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ നായകനാവുന്ന ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടൂ എന്ന സിനിമയിലും അനു സിത്താര അഭിനയിക്കുന്നുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്