Main Menu

‘ഞാനും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്’; സ്ത്രീ സമൂഹം തുറന്നു പറയുന്നു; ‘മീ ടൂ’ ഹാഷ് ടാഗ് ക്യാമ്പയിനിലൂടെ

സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി ഒരു ഹാഷ് ടാഗ് ക്യമ്പയിന്‍. അതാണ് ‘മീ ടു’ ഹാഷ് ടാഗ് ക്യമ്പയിന്‍. ഇതിനോടകം തന്നെ മീ ടു ക്യാമ്പയിന്‍ വിവിധ രാജ്യങ്ങളിലുള്ളവര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇന്ത്യയില്‍ നിന്നും ലക്ഷക്കണക്കിന് പെണ്‍കുട്ടികളാണ് മീ ടുവില്‍ പങ്കെടുത്തത്. മലയാളി നടിമാരായ റിമ കല്ലിങ്കലും സജിത മഠത്തിലുമുള്‍പ്പെടെയുള്ളവരും ക്യാമ്പയിനിന്റെ ഭാഗമായി രംഗത്തെത്തിയിട്ടുണ്ട്.

മീ ടു ക്യാമ്പയിനിലൂടെയുള്ള തുറന്നുപറച്ചിലുകള്‍ പലതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്നു. എപ്പോഴെങ്കിലും അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ട സ്ത്രീകളോട് നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് മീ ടു ക്യാമ്പയിന്‍.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ‘മീ ടൂ’ ക്യാമ്പയിന്‍ തുടക്കം കുറിച്ചത് പ്രശസ്ത ഹോളിവുഡ് നായികയും സാമൂഹ്യ പ്രവര്‍ത്തകയുമായ അലൈസ മിലാനോയാണ്. ജീവിതത്തില്‍ ഏതെങ്കിലും കാഘട്ടത്തില്‍ ലൈംഗികാതിക്രമത്തിന് വിധേയരായവര്‍ ‘മി ടൂ’ എന്ന് പ്രതികരിക്കണമെന്ന മിലാനോയുടെ അഭ്യര്‍ത്ഥനയാണ് നിരവധിപേര്‍ ഏറ്റടുത്തത്. പിന്നീട് അത് വൈറലായി മാറുകയും ചെയ്തു. സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പലരും തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പെണ്ണുങ്ങളെ നിങ്ങള്‍ ഒറ്റയ്ക്കല്ല എന്നും ഉറക്കെയുറക്കെ പറഞ്ഞു.

View image on Twitter

If you’ve been sexually harassed or assaulted write ‘me too’ as a reply to this tweet.

സോഷ്യല്‍മീഡിയ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ക്യാമ്പയിനായി ‘മീ ടൂ’ മാറുന്നു എന്നതും ശ്രദ്ധേയമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ചു ഇന്ന് സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ ധൈര്യപ്പെടുന്നുണ്ട്. മീ റ്റൂ ഹാഷ് ടാഗ് ക്യാമ്പയില്‍ പങ്കെടുത്തതു പ്രമുഖര്‍ മാത്രമല്ല, ലോകത്തിന്റെ നാനാതുറകളില്‍ നിന്നുള്ള സ്ത്രീകളാണ്. മറ്റൊരു പ്രത്യേകത, ക്യാമ്പയിനിന് പിന്തുണയുമായി നിരവധി പുരുഷന്മാര്‍ തന്നെ രംഗത്ത് വന്നു എന്നതാണ്. തങ്ങള്‍ക്കിടയിലെ ഒരു പറ്റം പുരുഷന്മാരുടെ ചെയ്തികളില്‍ ഇവര്‍ പോലും ലജ്ജിക്കുന്നു എന്നത് തന്നെ ഇനിയും സ്ത്രീയെ അമ്മയും പെങ്ങളും സുഹൃത്തുമായി കാണാന്‍ കഴിയുന്ന മനുഷ്യര്‍ ഇവിടെയുണ്ടെന്നതിന് തെളിവാണ്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്