Main Menu

ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ്: കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി അംഗീകരിച്ചില്ല

 

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി അംഗീകരിച്ചില്ല. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ കനയ്യകുമാര്‍, ഉമര്‍ഖാലിദ് അടക്കമുള്ള പത്തോളം വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കുറ്റപത്രത്തിന് ഡല്‍ഹി നിയമ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. പത്ത് ദിവസത്തിനകം അനുമതി ലഭിക്കുമെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു.

എന്നാല്‍ രോഹിത് വെമുലയുടെ ആത്മഹത്യയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പിക്കാരായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മുന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്