Main Menu

ജെഎന്‍യു ഇടതു സഖ്യം തൂത്തുവാരി; മലയാളി അമുത ജോയിന്റ് സെക്രട്ടറി

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) തിരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിനു വൻ വിജയം. മുഴുവൻ സീറ്റിലും എബിവിപിയെ പരാജയപ്പെടുത്തിയാണു ഇടതുസഖ്യം വിജയിച്ചത്. മലയാളിയായ അമുത ജയദീപിനെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ (ഐസ), എസ്എഫ്ഐ, ഡമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഡിഎസ്എഫ്), എഐഎസ്എഫ് എന്നീ വിദ്യാർഥി സംഘടനകൾ ഒരുമിച്ചാണ് ഇടതുപാനലിൽ മത്സരിച്ചത്. എൻ.സായ് ബാലാജിയാണു പുതിയ പ്രസിഡന്റ്. സരിക ചൗധരി വൈസ് പ്രസിഡന്റായപ്പോൾ ഇജസ് അഹമ്മദ് റാത്തറാണു പുതിയ ജനറൽ സെക്രട്ടറി.

വെള്ളിയാഴ്ച രാത്രി പത്തിനാരംഭിച്ച വോട്ടെണ്ണൽ നടപടികൾ വിദ്യാർഥി സംഘർഷത്തെ തുടർന്നു 16 മണിക്കൂർ നിർത്തിവച്ചിരുന്നു. തുടർന്നു ശനിയ‌ാഴ്ച വൈകിട്ട് ആറുമണിയോടെയാണു വോട്ടെണ്ണൽ പുനഃരാരംഭിച്ചത്.

4715 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴുള്ള ലീഡ് നില

President:

United Left (SFI-AISA-AISF-DSF) – 1958
Independent (Heer) – 30
CRJD – 479
ABVP – 885
SCM – 53
Independent (Saib) – 120
BAPSA – 623
NSUI – 376
NOTA – 121
Blank – 17
Invalid – 42

Vice-President:

United Left (SFI-AISA-AISF-DSF) – 2426
ABVP – 917
NSUI – 429
BAPSA – 594
NOTA – 269
Blank – 40
Invalid – 29

General Secretary:

United Left (SFI-AISA-AISF-DSF) – 2205
ABVP – 1018
NSUI – 304
BAPSA – 745
NOTA – 360
Blank – 45
Invalid – 27

Joint Secretary:

United Left (SFI-AISA-AISF-DSF) – 1839
BAPSA – 616
NSUI – 744
ABVP – 1116
NOTA – 323
Blank – 44
Invalid – 22



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്