Main Menu

ജിയോ ഫോൺ 2 ഫ്‌ളാഷ് സെയിൽ ഇന്ന്

റിലയൻസിന്റെ 4ജി ഫോൺ ജിയോ ഫോൺ 2 ന്റെ ഫ്‌ളാഷ് സെയിൽ ഇന്നാരംഭിക്കുന്നു. 12 മണിക്കാണ് സെയിൽ. ഒന്നാം തലമുറ ജിയോ ഫോണിൽ ചെറിയ മാറ്റങ്ങളോടെയാണ് രണ്ടാമനെത്തുന്നത്. മികച്ച പ്രതികരണമാണ് ജിയോ ഒന്നിന് വിപണിയിൽ ലഭിച്ചത്.

ഒരു വർഷത്തിൽ താഴെ രണ്ടരക്കോടി ജിയോ ഫോണുകളാണ് റിലയൻസ് വിറ്റഴിച്ചത്. ജിയോയുടെ ഔദ്യോഗിക വോബ്‌സൈറ്റ് വഴിയാണ് ജിയോ 2 വിന്റെ വിൽപ്പന. മിനുട്ടുകളിലവസാനിക്കുന്ന ഫ്‌ളാഷ് സെയിലിനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഓഗസ്റ്റ് 16 ന് നടന്ന ഫ്‌ളാഷ് സെയിലിലും ചുരുങ്ങിയ സമയം കൊണ്ട് മികച്ച വിൽപ്പനയാണു ഫോൺ നേടിയത്.

ആദ്യ സെയിലിൽ പങ്കെടുത്ത പലർക്കും നിരാശയായിരുന്നു ഫലം. ആഡ് ടു കാർട്ട് വരെ എത്തിയവർ പോലും ബൈ ഓപ്ഷനിൽ പേജ് അണ്ടർ മെയിന്റൻസ് മെസേജ് കണ്ട് പിൻവാങ്ങുകയായിരുന്നു.

4 വേ നാവിഗേഷൻ കീയോടു കൂടിയ ക്വെർട്ടി കീബോർഡാണ് ജിയോ ഫോൺ 2 വിനുള്ളത്. ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ബ്ലാക്ക് ബെറി ഫോണുകളെ ഓർമ്മിപ്പിക്കുന്ന ഡിസൈനാണ് ജിയോ 2 വിന്.

യൂ ട്യൂബ് , വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ആപ്പുകൾ ഫോൺ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഡ്യുവൽ സിം കാർഡ് സ്‌ളോട്ടുകൾ ഫോണിനുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്