Main Menu

ജിയോ ഫോണിനായുള്ള പ്രീബുക്കിംങ് ഇന്ന് വൈകിട്ട് 5.30 ന് ആരംഭിക്കും

ദിവസങ്ങള്‍ നീണ്ട കാത്തരിപ്പിന് ഒടുവില്‍ റിലയന്‍സ് ജിയോഫോണ്‍ വിപണിയിലേക്കെത്തുന്നു. ഫോണിനായുള്ള മുന്‍കൂര്‍ ബുക്കിംങ് ഇന്ന് വൈകീട്ട് 5.30ന് ആരംഭിക്കും. 10 കോടി ജിയോഫോണുകള്‍ ഈ വര്‍ഷം അവസാനത്തോടെ വില്‍ക്കാനാവുമെന്നാണ് ജിയോ കണക്കുകൂട്ടുന്നത്.

ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൈ ജിയോ ആപ്പ് വഴിയോ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ജിയോയുടെ റീടെയ്‌ലര്‍ ഷോപ്പുകളില്‍ നിന്നോ ഫോണ്‍ ബുക്ക് ചെയ്യാം.

ജിയോഫോണ്‍ വാങ്ങുന്നതിന് ഉപയോക്താക്കള്‍ ഫലത്തില്‍ പണമൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ മൂന്ന് വര്‍ഷത്തേക്ക് സുരക്ഷാ നിക്ഷേപമായി 1500 രൂപ നല്‍കണം. മൂന്ന് വര്‍ഷത്തിനിടെ ഫോണ്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ ആ തുക ഉപഭോക്താവിന് തിരികെ ലഭിക്കും. ബുക്കിംങ് സമയത്ത് 500 രൂപ ഉപഭോക്താവ് നല്‍കണം.

ജിയോഫോണ്‍ ബുക്കിങ്ങിനായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്. ഒരു ആധാര്‍ കാര്‍ഡില്‍ രാജ്യത്തെവിടെയും ഒരു ഫോണ്‍ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാല്‍ ഒന്നില്‍ കൂടുതല്‍ റിടെയ്ല്‍ ഷോപ്പുകളില്‍ നിന്നും ഒരേ ആധാര്‍ കാര്‍ഡില്‍ ഫോണ്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ നടക്കില്ല.

ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ ഒരു സെന്‍ട്രലൈസ്ഡ് സോഫ്റ്റ് വെയറില്‍ ശേഖരിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഒരു ടോക്കന്‍ നമ്പര്‍ ലഭിക്കും. ഫോണ്‍ കൈപ്പറ്റാന്‍ വരുമ്പോള്‍ ഈ ടോക്കന്‍ മാത്രം കാണിച്ചാല്‍ മതി. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം ഫോണ്‍ കയ്യില്‍ കിട്ടും. അതുകൊണ്ട് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ബുക്കിംങ് എത്രയും പെട്ടെന്ന് നടത്തുന്നതാണ് നല്ലത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്