Main Menu

ജാര്‍ഖണ്ഡിലെ കൊലപാതകം മതവല്‍ക്കരിക്കരുതെന്ന് വെങ്കയ്യനായിഡു

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ബീഫ് കടത്തിയെന്നാരോപിച്ച ജാര്‍ഖണ്ഡില്‍ ഒരാളെ തല്ലിക്കൊന്ന സംഭവത്തെ മതവല്‍ക്കരിക്കരുതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു.

‘സംഭവത്തെ പ്രധാനമന്ത്രിയുള്‍പെടെ എല്ലാവരും അപലപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ലജ്ജാകരമാണ്. കിരാതവും നിഷ്ഠൂരവുമാണ്. ഇതിനെ മതവല്‍ക്കരിക്കേണ്ട ആവശ്യമില്ല’- വെങ്കയ്യ നായിഡു പറഞ്ഞു.

കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലാണ് ബീഫ് കടത്തിയെന്നാരോപിച്ച് ഒരാളെ ജനക്കൂട്ടം അടിച്ചു കൊന്നത്. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ന്യായീകരിക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് വന്ന് അല്‍പസമയത്തിനകമായിരുന്നു സംഭവം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്