Main Menu

ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിനോട് യോജിക്കുന്നില്ലെന്ന് കന്യാസ്ത്രീകള്‍; കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിനോട് യോജിക്കുന്നില്ലെന്ന് കന്യാസ്ത്രീകള്‍. ഇപ്പോഴത്തെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആരോപിച്ചു. ഡിജിപിയും ഐജിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ ഡിവൈഎസ്പിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ലെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കന്യാസ്ത്രീയുടെ ബലാത്സം​ഗ പരാതി ക്രൈം ബ്രാഞ്ചിന് വിട്ടേക്കുമെന്നാണ് സൂചന. വിഷയത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥനോട് എസ് പി അഭിപ്രായം തേടി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പൊതുസമൂഹത്തിൽ പ്രതിഷേധം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. അന്വേഷണം മാറ്റുന്നതിൽ എതിർപ്പില്ലെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥന്റെ മറുപടി. വൈക്കം ഡിവൈഎസ് പി രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ‌

ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകൾ ഇന്നലെ മുതൽ ശക്തമായ പ്രതിഷേധ പരിപാടികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കൊച്ചിയിൽ ഹൈക്കോടതി ജം​ഗ്ഷനിലെ വഞ്ചി സ്ക്വയറിലാണ് ഇവരുടെ സമരപരിപാടികൾ ശക്തമായി മുന്നോട്ട് പൊയിക്കൊണ്ടിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നൽകിയിട്ട് എഴുപത്തഞ്ച് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് കേസിൽ പുതിയ വഴിത്തിരിവിന് സാധ്യതയുണ്ടായിരിക്കുന്നത്. സർക്കാരിനും സഭയ്ക്കുമെതിരെ നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്