Main Menu

ജമാല്‍ ഖഷോഗി കൊലപാതകം; നിര്‍ണ്ണായക തെളിവുകള്‍ തുര്‍ക്കി കൈമാറി

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ തുര്‍ക്കി അമേരിക്കയ്ക്കും, സൗദിക്കും, ബ്രിട്ടനും, ജര്‍മ്മനിയ്ക്കും കൈമാറി. കൊലപാതകം നടന്ന രീതി വിവരിക്കുന്ന ഓഡിയോ തെളിവുകളും കൈമാറിയിട്ടുണ്ട്.

ആധികാരികമായ തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം തുര്‍ക്കിയിലെ സൗദി കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് ആസിഡിന്റെ അംശങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഖഷോഗിയുടെ മൃതദേഹം ആഡിസ് ഒഴിച്ച് നശിപ്പിച്ചുവെന്നായിരുന്നു തുര്‍ക്കിയുടെ ആരോപണം. ഖഷോഗിയെ ആരാണ് വധിച്ചതെന്ന് സൗദി അറേബ്യയ്ക്ക് അറിയാമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയിപ് എര്‍ഡോഗന്‍ ആവര്‍ത്തിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് കൊല്ലപ്പെട്ടത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്