Main Menu

ജക്കാര്‍ത്തയിലെ സ്വര്‍ണത്തിളക്കം കോതമംഗലത്തേക്കും; വിസ്മയമായി വിസ്മയ

ഏഷ്യന്‍ ഗെയിംസിന് സമാപനം കുറിച്ചപ്പോള്‍ ഇവിടെ കേരളത്തില്‍ കോതമംഗലക്കാര്‍ക്കിത് അഭിമാന നിമിഷം. ജക്കാര്‍ത്തയില്‍ നടന്ന ഗെയിംസില്‍ നിന്നും കോതമംഗലത്തേക്കും എത്തി ഒരു സ്വര്‍ണമെഡല്‍. കോതമംഗലംകാരി വിസ്മയ ആണ് വനിതകളുടെ 4X400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയിരിക്കുന്നത്. വിസ്മയയുടെ ഈ നേട്ടത്തില്‍ അഭിമാനം കൊള്ളുകയാണ് കോതമംഗലം നിവാസികളും ഒപ്പം കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ അധികൃതരും.

സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകനായ രാജു പോളാണ് വിസ്മയയിലെ കായിക പ്രതിഭയെ തിരിച്ചറിഞ്ഞത്. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളില്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് വിസ്മയ ആദ്യമായി ട്രാക്കിലോടി കഴിവ് തെളിയിക്കുന്നത്. ഇതോടെയാണ് വിസ്മയയുടെ കായിക ലോകത്തേക്കുള്ള പ്രവേശനമെന്ന് സഹപാഠികള്‍ പറയുന്നു. ഇപ്പോള്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ എംഎസ്ഡബ്ല്യൂവിന് പഠിക്കുകയാണ് ഈ കായിക താരം.

വിസ്മയ (ഇടത് നിന്ന് മൂന്നാമത്) ഏഷ്യൻ ഗെയിംസ് മത്സരത്തിന് ശേഷം സഹതാരങ്ങളുമായി വിജയാഹ്ലാദം പങ്കിടുന്നു.

പ്ലസ്ടു പഠനകാലത്ത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കിട്ടിയ മൂന്നാം സ്ഥാനമാണ് സ്‌കൂള്‍ മീറ്റിലെ മികച്ച നേട്ടം. പിന്നീട് കഴിഞ്ഞ വര്‍ഷത്തെ അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ മീറ്റിലെ 200 മീറ്റര്‍ സ്വണം നേടി കൊണ്ട് വിസ്മയ അടുത്ത അംഗീകാരത്തിന് അര്‍ഹയായി. കണ്ണൂര്‍ വെള്ളുവകോറത്ത് വിനോദിന്റെയും സുജാതയുടെയും മകളാണ് വിസ്മയ. വിജിഷ സഹോദിയാണ്.

വിസ്മയ ഏഷ്യൻ ഗെയിംസ് മത്സര വേദിയിൽ.

ആറ് വര്‍ഷം മുമ്പ് കണ്ണൂരില്‍ നിന്നും കോതമംഗലത്ത് വന്ന് താമസമാക്കി വരികയാണ് വിസ്മയയുടെ കുടുംബം. കോതമംഗലം നഗരത്തിനടുത്ത്  അമ്പലപ്പറമ്പിലുള്ള വാടക വീട്ടിലാണ് ഈ കായിക താരത്തിന്റെ താമസം. വിസ്മയയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സഹപാഠികളും നാട്ടുകാരും. വിസ്മയയുടെ വിജയത്തിളക്കത്തില്‍ രാഷ്ട്രീയ നേതാക്കളും, കായിക അദ്ധ്യാപകന്‍ രാജു പോളും വിസ്മയയുടെ വീട്ടിലെത്തി അഭിനന്ദിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്