Main Menu

ചെമ്പനോട വില്ലേജ് ഓഫീസില്‍ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍; കരമടച്ചിരുന്ന ഭൂമി വനഭൂമിയായി

 

Indian Telegram Android App Indian Telegram IOS App

കോഴിക്കോട്: കര്‍ഷകന്റെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ ചെമ്പനോട വില്ലേജ് ഓഫീസ് രേഖകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിജിലന്‍സ്. വില്ലേജ് ഓഫീസിലെ രേഖകളില്‍ വ്യാപക തിരുത്തലുകള്‍ നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

കരം സ്വീകരിച്ചിരു കൊണ്ടിരുന്ന ഭൂമി വനം ഭൂമിയെന്ന് രേഖപ്പെടുത്തിയതായും ഭൂവിസ്തൃതി കൂട്ടിയും കുറച്ചും രേഖപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കരുതുന്നതിനാല്‍ താലൂക്ക് ഓഫീസ് രേഖകളും വിജിലന്‍സ് പരിശോധിക്കും. സ്ഥിരമായി കരമടച്ചിരുന്ന ഭൂമിയാണ് വനഭൂമിയായി മാറിയിരിക്കുന്നത്.

ചെമ്പനോടയിലെ കര്‍ഷകന്റെ ആത്മഹത്യയെ തുടര്‍ന്നാണ് സംസ്ഥാനവ്യാപകമായി വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളിലായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തുകയാണ്. കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ജോയിയുടെ ഭൂരേഖകളില്‍ ചില തിരുത്തലുകള്‍ നടന്നെന്ന വിവരം പുറത്തുവന്നതോടെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്