പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശവുമായി ചങ്ക്സ് എത്തുകയാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രയിലര്‍ കണ്ടാല്‍ തീര്‍ച്ചയായും നിങ്ങളത് ശരിവയ്ക്കും. ഹാപ്പി വെഡ്ഡിംഗിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ രണ്ടാമത്തെ ചിത്രമാണ് ചങ്ക്സ്. ചിരിയുടെ കാര്യത്തില്‍ ചങ്ക്സ് ഹാപ്പി വെഡ്ഡിംഗിനെ വെല്ലുമെന്നാണ് ട്രയിലര്‍ തെളിയിക്കുന്നത്.  റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ചങ്ക്സിന്റെ ട്രയിലര്‍.

ലാല്‍, സിദ്ദിഖ്, ഹണി റോസ്, ബാലു വര്‍ഗീസ്, ധര്‍മ്മജന്‍, ഗണപതി, വിശാഖ്,ഷമ്മി തിലകന്‍, മെറീന മൈക്കിള്‍,  ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സനൂപ് തൈക്കൂടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈശാഖ് രാജനാണ് നിര്‍മ്മാണം. സംഗീതം ഗോപീസുന്ദര്‍, ക്യാമറ ആല്‍ബി. ആഗസ്തില്‍ ചിത്രം തിയറ്ററിലെത്തും.