Main Menu

ചാരിറ്റിക്കായി പണം കണ്ടെത്താന്‍ കടല്‍ത്തീരത്ത് നഗ്നരായി ഒത്തുകൂടി നാനൂറിലധികം ആളുകള്‍; ചിത്രങ്ങള്‍ കാണാം

ചാരിറ്റിക്കായി പണം കണ്ടെത്താന്‍ കടല്‍ത്തീരത്ത് നഗ്നരായി ഒത്തുകൂടി ഒരു പറ്റം ആളുകള്‍. എല്ലാ വര്‍ഷവും നടക്കുന്ന ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് ആളുകളാണ് എത്താറുള്ളത്. രണ്ടേകാല്‍ ലക്ഷത്തോളം രൂപയാണ് ഇവര്‍ ഇത്തരത്തില്‍ മാനസികാരോഗ്യ രംഗത്തേക്കുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്തിയത്. 2012 ലാണ് ഈ വ്യത്യസ്ത രീതിയിലുള്ള പരിപാടിക്ക് തുടക്കമായത്.

എല്ലാവര്‍ഷവും ഇത്തരത്തില്‍ കടലിലേക്ക് നഗ്നരായി ഓടി എത്തുന്ന ജനക്കൂട്ടം ഉദിച്ചുയരുന്ന സൂര്യനെ വരവേല്‍ക്കുന്നു. തണുത്തുറഞ്ഞ കടല്‍ വെളളത്തില്‍ ഇവര്‍ മുങ്ങിത്താഴുന്നു. ഇത്തവണ നാനൂറിലധികം ആളുകളാണ് ഇത്തരത്തില്‍ ലണ്ടനിലെ ഡ്രൂറിഡ്ജ് ഉള്‍ക്കടലില്‍ കുളിക്കാനെത്തിയത്. ഫയര്‍ ഡാന്‍സ് അടക്കമുള്ള വ്യത്യസ്ത കലാപരിപാടികളും ഇവിടെ അരങ്ങേറി.

ഈ പരിപാടി പ്രകൃതിയെ ആസ്വദിക്കാനും, നമ്മെ തന്നെ മറന്ന് പൂര്‍ണ സ്വാതന്ത്ര്യം ആസ്വദിക്കാനുമുള്ളതാണെന്ന് സംഘാടകര്‍ പറയുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്