Main Menu

ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്‌ലിം വനിതകള്‍

വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്‌ലിം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമറുമാണ് ജനപ്രതിധിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മിഷിഗണില്‍ നിന്നാണ് തായിബ് ജയിച്ചത്. മിനിസോട്ടയില്‍ നിന്നായിരുന്നു ഒമറിന്റെ വിജയം. ജനപ്രതിനിധി സഭയിലെ ആദ്യ മുസ്‌ലിം അംഗമായ കെയിത്ത് എല്ലിസണ് പകരക്കാരിയായാണ് ഒമര്‍ എത്തുന്നത്. സ്‌റ്റേറ്റ് അറ്റോണി ജനറല്‍ മല്‍സരത്തിനായാണ് കെയ്ത്ത് എല്ലിസണ്‍ രാജിവെച്ചത്.

ഫലസ്തീന്‍ സ്വദേശികളുടെ മകളാണ് തായിബ്. 2008 മിഷിഗണില്‍ നിന്ന് വിജയിച്ച് അവര്‍ ചരിത്രം കുറിച്ചിരുന്നു. മിനിമം വേതനം, മെഡി കെയര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ അവര്‍ രംഗത്തെത്തിയിരുന്നു. വന്‍കിട കോര്‍പ്പറേഷനുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനെതിരെയും തായിബ് രംഗത്തെത്തിയിരുന്നു.

ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സോമാലിയയില്‍ നിന്ന് 14ാം വയസിലാണ് ഒമര്‍ യു.എസിലെത്തുന്നത്. ഡെമോക്രാറ്റിക് ഫാര്‍മര്‍ ലേബര്‍ പാര്‍ട്ടിയിലുടെയാണ് അവര്‍ രാഷ്ട്രീയത്തിലെത്തിയത്. സാമൂഹിക സുരക്ഷ പദ്ധതികള്‍ ആവശ്യമാണെന്ന് നിലപാടെടുത്ത വനിതയാണ് ഒമര്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്