Main Menu

ഘടകകക്ഷികളെ കുത്തി കെ.മുരളീധരന്‍; കെ.കരുണാകരന്‍ മുഖ്യമന്ത്രി പദം രാജിവെച്ചത് ഗ്രൂപ്പിസം കൊണ്ടല്ല; കരുണാകരന്‍ തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഘടകകക്ഷികള്‍ നിലപാടെടുത്തു

തിരുവനന്തപുരം: കെ.കരുണാകരന്‍ മുഖ്യമന്ത്രി പദം രാജിവെച്ചത് ഗ്രൂപ്പിസം കൊണ്ടല്ലെന്ന് കെ.മുരളധീരന്‍ എംഎല്‍എ. കരുണാകരന്‍ തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഘടകകക്ഷികള്‍ നിലപാടെടുത്തു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചുവെന്ന് കരുണാകരന്‍ പറഞ്ഞിട്ടില്ല. ഇനി ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ പൊതുചര്‍ച്ച നടക്കുന്നതില്‍ തനിക്ക് താത്പര്യമില്ല.

തെളിവില്ലാതെ മൈതാന പ്രസംഗം കൊണ്ട് കാര്യമില്ല. ഐഎസ്.ആര്‍.ഒ ചാരക്കേസില്‍  നീതി കിട്ടാത്തത് കരുണാകരന് മാത്രമാണ്. നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരാണ്. അതാണ് കോടതി വിധിയെന്നും കെ.മുരളീധരന്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്