Main Menu

ഗ്രൂപ്പുകളെ സജീവമാക്കാന്‍ ഫെയ്‌സ്ബുക്ക്: അഡ്മിന്‍സിനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു

Indian Telegram Android App Indian Telegram IOS App

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് നല്‍കുന്ന കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ ഒരു ബില്യണ്‍ ആളുകള്‍ ഫെയ്‌സ്ബുക്കിലെ വിവിധ ഗ്രൂപ്പുകളില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്നവരാണ്. ഫെയ്‌സ്ബുക്കിലെ ചെറു ഗ്രൂപ്പുകളിലൂടെ ലോകത്തെ കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പുകളെ കൂടുതല്‍ സജീവമാക്കാനും അഡ്മിന്‍സിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. വ്യാഴാഴ്ച്ച ഷിക്കാഗോയില്‍ നടന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കായുള്ള ഫെയ്‌സ്ബുക്ക് യോഗത്തിലാണ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കപ്പെട്ടത്. ഫെയ്‌സ്ബുക്ക് അവതരിപ്പിച്ച പുതിയ ഫീച്ചറുകള്‍ ഇവയൊക്കെയാണ്.

ഗ്രൂപ്പ് ഇന്‍സൈറ്റ്‌സ്: നിലവില്‍ ഫെയ്‌സ്ബുക്ക് പേജുകള്‍ക്കാണ് ഇന്‍സൈറ്റ്‌സ് ലഭ്യമായിട്ടുള്ളത്. പേജിന്റെ പെര്‍ഫോമന്‍സ് എന്‍ഗേജ്‌മെന്റ് എന്നിവയാണ് ഇന്‍സൈറ്റ്‌സിലൂടെ അറിയാന്‍ കഴിയുന്നത്. ഇതാണ് ഇപ്പോള്‍ ഗ്രൂപ്പുകളിലേക്ക് അവതരിപ്പിക്കുന്നത്. ഗ്രൂപ്പുകളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അഡ്മിന്‍സിന് അറിയാന്‍ ഇതിലൂടെ സാധിക്കും.

മെമ്പര്‍ഷിപ്പ് റിക്വസ്റ്റ് ഫില്‍ട്ടറിംഗ്: ഗ്രൂപ്പുകളിലേക്ക് വരുന്ന മെമ്പര്‍ഷിപ്പ് റിക്വസ്റ്റുകള്‍ ഫില്‍റ്റര്‍ ചെയ്യുക എന്നത് സമയമെടുക്കുന്ന പണിയാണെന്ന് ഗ്രൂപ്പ് അഡ്മിന്‍സ് പലപ്പോഴായി പരാതിപ്പെട്ട ഒന്നാണെന്നും അതിനാല്‍ ക്യാറ്റഗറി നോക്കി റിക്വസ്റ്റുകള്‍ ആഡ് ചെയ്യാനും നിരസിക്കാനുമുള്ള ഫീച്ചര്‍ അവതരിപ്പിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.

റീമുവ്ഡ് മെമ്പര്‍ ക്ലീന്‍ അപ്പ്: ഗ്രൂപ്പുകളില്‍നിന്ന് ഒരാളെ നീക്കം ചെയ്തു കഴിഞ്ഞാലും അയാള്‍ ഇട്ട പോസ്റ്റുകള്‍ കമന്റുകള്‍ എന്നിവ അവിടെ തന്നെ നിലനില്‍ക്കും. പുതിയ ഫീച്ചറില്‍ ഇതുണ്ടാകില്ല. ഒരാളെ ഗ്രൂപ്പില്‍നിന്ന് നീക്കം ചെയ്തു കഴിഞ്ഞാല്‍ അയാളുടെ പോസ്റ്റുകള്‍ കമന്റുകള്‍ അയാള്‍ ഗ്രൂപ്പിലേക്ക് ആഡ് ചെയ്ത മറ്റുള്ള അംഗങ്ങള്‍ എന്നിവയും ഗ്രൂപ്പില്‍നിന്ന് നീക്കം ചെയ്യപ്പെടും.

ഷെഡ്യൂള്‍ഡ് പോസ്റ്റ്: നിലവില്‍ ഫെയ്‌സ്ബുക്ക് പേജുകളില്‍ മാത്രമാണ് പോസ്റ്റുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്നത്. ഇനി മുതല്‍ ഗ്രൂപ്പുകളിലും ഇത് സാധ്യമാണ്. ഗ്രൂപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുക, ഗ്രൂപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി അഡ്മിന്‍മാര്‍ക്ക് ഇനി മുതല്‍ സിമിലര്‍ ഗ്രൂപ്പ്‌സ് അംഗങ്ങള്‍ക്കായി സജസ്റ്റ് ചെയ്യാന്‍ സാധിക്കും. ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റിയെയും സബ് കമ്മ്യൂണിറ്റികളെയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ഫെയ്‌സ്ബുക്ക് പദ്ധതിയുടെ തുടക്കമാണിതെന്നാണ് ന്യൂസ്‌റൂം എഫ്ബിയില്‍ ഫെയ്‌സ്ബുക്ക് എന്‍ജിനിയറിംഗ് വൈസ് പ്രസിഡന്റ് കാങ് സിങ് ജിന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്