Main Menu

ഗ്രീന്‍ കാര്‍ഡ് വിസ; പുതിയ സംവിധാനവുമായി അമേരിക്ക

ഗ്രീന്‍കാര്‍ഡ് വിസ അനുവദിക്കുന്നതില്‍ പുതിയ സംവിധാനവുമായി അമേരിക്ക. നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ സംവിധാനമൊരുക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന വിദഗ്ധ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ സംവിധാനം.

കുടുംബത്തോടെയുള്ള കുടിയേറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും പദ്ധതിയുണ്ട്. കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് സമാനമാണ് പുതിയ വിസ സംവിധാനമെന്ന് ട്രംപിന്റെ സീനിയര്‍ ഉപദേഷ്ടാവ് ജാക്‌സണ്‍ മില്ലര്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്