Main Menu

ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി മെക്‌സിക്കന്‍ ചിത്രം റോമ; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ലേഡി ഗാഗയ്ക്ക്; ചിത്രങ്ങളും വീഡിയോയും കാണാം

ലൊസാഞ്ചല്‍സ്: 76-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവിതരണം കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹിന്റണ്‍ ഹോട്ടലില്‍ ആരംഭിച്ചു. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അടുത്ത ഓസ്‌കര്‍ അവാര്‍ഡിന് സാധ്യത നിലനിര്‍ത്തുന്ന മെക്‌സിക്കന്‍ ചിത്രം ‘റോമ’യ്ക്ക് ഗോള്‍ഡന്‍ ഗ്ലോബില്‍ നേട്ടം. ഗോള്‍ഡന്‍ ഗ്ലോബിലും മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ‘റോമ’യ്ക്ക്. ഒപ്പം ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സോ ക്വാറോണ്‍ മികച്ച സംവിധായകനുമായി.

ക്വാറോണിന്റെ ആത്മകഥാപരമായ ‘റോമ’ കഴിഞ്ഞ വര്‍ഷം ലോകസിനിമയില്‍ ഏറ്റവും ശ്രദ്ധ ലഭിച്ച സിനിമകളില്‍ ഒന്നാണ്. എഴുപതുകളിലെ മെക്‌സിക്കോ ചിത്രീകരിച്ചിരിക്കുന്ന സിനിമ ബ്ലാക്ക് ആന്റ് വൈറ്റിലാണ്. മറ്റ് പുരസ്‌കാരങ്ങളുടെ ലിസ്റ്റ് താഴെ. ബൊഹീമിയന്‍ റാപ്‌സൊഡിയാണ് മികച്ച ചിത്രം.

Embedded video

Golden Globe Awards

@goldenglobes

That’s a wrap on the 76th ! Thank you all for tuning in, and we already can’t wait to see you next year!

123 people are talking about this

മികച്ച നടനുള്ള (മ്യൂസിക്കല്‍, കോമഡി വിഭാഗം) പുരസ്‌കാരം പ്രശസ്ത ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ല്‍ സ്വന്തമാക്കി. ‘വൈസ്’ എന്ന ചിത്രത്തിലെ ഡിക്ക് ചിനെയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ബെയ്‌ലിനെ തേടി രണ്ടാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എത്തുന്നത്.

പുരസ്‌കാരചടങ്ങിന്റെ അവതാരക കൂടിയായ നടി സാന്ദ്രാ ഓയെ തേടിയും അവാര്‍ഡ് എത്തിയത് കൗതുകമായി. കില്ലിങ് ഈവ് എന്ന ടെലിവിഷന്‍ സീരീസിലെ അഭിനയത്തിനാണ് സാന്ദ്രയെ തേടി മികച്ച നടിക്കുള്ള പുരസ്‌കാരം എത്തിയത്. ഇതാദ്യമായാണ് ഏഷ്യയില്‍ നിന്നുള്ള ഒരു വനിത ഇതു പോലൊരു വലിയ പുരസ്‌കാരച്ചടങ്ങിന്റെ അവതാരകയാകുന്നത്.

മികച്ച ഗാനത്തിനുള്ള (ഒറിജിനല്‍ സോങ്) പുരസ്‌കാരം പ്രശസ്ത പോപ് ഗായിക ലേഡി ഗാഗ നേടി. എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ ഷാലോ എന്ന ഗാനത്തിനാണ് ലേഡി ഗാഗയും സംഘവും പുരസ്‌കാരം സ്വന്തമാക്കിയത്. മാര്‍വെല്‍സ് സ്റ്റുഡിയോസ് പുറത്തിറക്കിയ സ്‌പൈഡര്‍മാന്‍-ഇന്റു ദ് സ്‌പൈഡര്‍ വേഴ്‌സ് മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

ചലച്ചിത്ര ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നല്‍കുന്നത്.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരപ്പട്ടിക

മികച്ച നടി (musical or comedy)- ഒളിവിയ കോള്‍മാന്‍ (ദി ഫേവറിറ്റ്)

ടെലിവിഷന്‍ സിരീസ് (ലിമിറ്റഡ്) ദി അസാസിനേഷന്‍ ഓഫ് ജിയാനി വെര്‍സേസ്: അമേരിക്കല്‍ ക്രൈം സ്റ്റോറി

ടെലിവിഷന്‍ സിരീസ് (musical or comedy)- ദി കോമിന്‍സ്‌കി മെത്തേഡ്

നടി ടെലിവിഷന്‍ സിരീസ് (musical or comedy) റേച്ചല്‍ ബ്രോസ്‌നഹന്‍ (ദി മാര്‍വലസ് മിസിസ് മൈസല്‍)

സംവിധായകന്‍ അല്‍ഫോന്‍സോ ക്വാറോണ്‍ (റോമ)

സെസില്‍ ബി ഡിമൈല്‍ അവാര്‍ഡ് ജെഫ് ബ്രിഡ്ജസ്

Embedded video

Golden Globe Awards

@goldenglobes

Watch @TheJeffBridges receive tonights Cecil B. DeMille Award at the !

672 people are talking about this

സഹനടി റെജിന കിംഗ് (ഈഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക്)

ഒറിജിനല്‍ സോംഗ് ഷാലോ എ സ്റ്റാര്‍ ഈസ് ബോണ്‍

ഒറിജിനല്‍ സ്‌കോര്‍ ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ് (ഫസ്റ്റ് മാന്‍)

കരോള്‍ ബേനറ്റ് അവാര്‍ഡ് കരോള്‍ ബേനറ്റ്

നടി (സിരീസ്) പട്രീഷ്യ അര്‍ക്വെറ്റ് (എസ്‌കേപ്പ് അറ്റ് ഡാനെമോറ)

നടന്‍ (സിരീസ്) ബെന്‍ വിഷോ (എ വെരി ഇംഗ്ലീഷ് സ്‌കാന്‍ഡല്‍)

സിരീസ് (ഡ്രാമ) ദി അമേരിക്കന്‍സ്

Embedded video

Golden Globe Awards

@goldenglobes

Watch this exclusive first backstage interview with @LadyGaga and @MarkRonson as they talk about collaborating on Best Original Song “Shallows.”

1,132 people are talking about this

ചിത്രം (അനിമേഷന്‍) സ്‌പൈഡര്‍മാന്‍: ഇന്‍ടു ദി സ്‌പൈഡര്‍ വേഴ്‌സ്)

നടന്‍ (സിരീസ്/ musical or comedy) മൈക്കള്‍ ഡഗ്ലസ്

ചിത്രം (musical or comedy) ഗ്രീന്‍ ബുക്ക്

നടി (ഡ്രാമ) ഗ്ലെന്‍ ക്ലോസ് (ദി വൈഫ്)

ചിത്രം (ഡ്രാമ)ബൊഹീമിയന്‍ റാപ്‌സൊഡി

Embedded video

980 people are talking about this

Embedded video

Golden Globe Awards

@goldenglobes

Wait, where are the going? Don’t worry… we’ll be back from the commercial break before you know it!

576 people are talking about thisComments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്