Main Menu

ഗോകുല്‍ സുരേഷിന്റെ ഉള്‍ട്ടയില്‍ അനുശ്രീയും പ്രയാഗ മാര്‍ട്ടിനും സഹോദരിമാര്‍

കൊച്ചി: മുത്തുഗൗ, മാസ്റ്റര്‍പീസ്, ഇര എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് ശേഷം താരപുത്രന്‍ ഗോകുല്‍ സുരേഷിനെ നായകനായി അഭിനയിക്കുന്ന സിനിമയാണ് ഉള്‍ട്ട. സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ രണ്ട് നായികമാരുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അനുശ്രീയും പ്രയാഗ മാര്‍ട്ടിനുമാണ് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഉള്‍ട്ടയിലുള്ളത്.

സിപ്പി ക്രിയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍ ഡോ.സുഭാഷ് സിപ്പിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം ഹ്യൂമറിന് പ്രധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, അച്ഛനെയാണെനിക്ക് ഇഷ്ടം എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ സുരേഷ് പൊതുവാള്‍ തന്നെയാണ് ഉള്‍ട്ടയ്ക്കും കഥയൊരുക്കുന്നത്.

രമേഷ് പിഷാരടി, രഞ്ജിനി പണിക്കര്‍, കെപിഎസി ലളിത, സേതുലക്ഷ്മി, രചന നാരായണന്‍കുട്ടി, തെസ്‌നിഖാന്‍, ആര്യ, മഞ്ജു സുനിച്ചന്‍, കോട്ടയം പ്രദീപ്, ജാഫര്‍ ഇടുക്കി, സിനോജ് വര്‍ഗീസ്, സുബിഷ് സുധി എന്നിരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്