Main Menu

ഗള്‍ഫ് തീരത്തേക്ക് ഭീമന്‍ തിരമാലകള്‍; ദൃശ്യവിസ്മയമൊരുക്കി ജിയോസ്‌റ്റോം ട്രെയിലര്‍

ദുബൈ: ഉയര്‍ന്നു പൊങ്ങുന്ന ഭീമന്‍ തിരമാലകള്‍ കടലില്‍ നിന്നും ഗള്‍ഫ് തീരത്തേക്ക് ആഞ്ഞടിക്കുന്നു. അതുവരെ തലയുയര്‍ത്തി നിന്ന വമ്പന്‍ കെട്ടിടങ്ങളെല്ലാം വെള്ളത്തിനടിയിലാകുന്നു. ഇത്തരമൊരു ദൃശ്യം എപ്പോഴെങ്കിലും ജീവിതത്തില്‍ ചിന്തിച്ചിട്ടുണ്ടോ. ദുബൈ നഗരത്തെയും അതിന്റെ ചുറ്റുപാടുകളെയും അത്തരമൊരു അവസ്ഥയില്‍ ചിത്രീകരിക്കുകയാണ് ‘ജിയോസ്റ്റോം’ എന്ന ഹോളിവുഡ് ചിത്രം.

സിനിമയുടെ ട്രെയിലറിലാണ് ഗള്‍ഫ് മേഖലയെ സാങ്കല്‍പ്പികമായി ‘തകര്‍ക്കുന്ന’ ദൃശ്യങ്ങളുള്ളത്. ഫാന്റസി/ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. ഡെന്‍ ഡെല്‍വിന്‍ സംവിധാനം ചെയ്ത സിനിമ ഈ മാസം 19നാണ് യുഎഇയില്‍ റിലീസ് ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണത്തിന് യുഎഇ വലിയ സഹായമാണ് ചെയ്തത്. ഷൂട്ടിങ്ങിന് ടാക്‌സ് ഇളവും നല്‍കി. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പറയുന്ന സിനിമയ്ക്ക് ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ വലിയ പിന്തുണയാണ് ലഭിച്ചത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും വീഡിയോയില്‍ ഉണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്