Main Menu

ഖഷോഗിയുടെ കൊലപാതകം:സുതാര്യവും പൂര്‍ണവുമായ അന്വേഷണം നടത്തുമെന്ന് സൗദി

ഇസ്തംബുള്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ചു സുതാര്യവും പൂര്‍ണവുമായ അന്വേഷണം നടത്തുമെന്ന് സൗദി അറേബ്യ.യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജിം മാറ്റിസാണ് ഇതറിയിച്ചത്.ബഹ്‌റൈനില്‍ സൗദി വിദേശകാര്യമന്ത്രി അദില്‍ അല്‍ ജുബൈറുമായി മാറ്റിസ് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നം മധ്യപൂര്‍വദേശത്തെ അസ്ഥിരമാക്കുന്ന നിലയിലേക്കു പോകരുതെന്നും യുഎസ് ആവശ്യപ്പെട്ടു.

ഖഷോഗി വധക്കേസിലെ വിശദാംശങ്ങള്‍ റഷ്യ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കു കൈമാറിയതായി തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു. 3 രാഷ്ട്രനേതാക്കളുമായി നടത്തിയ ഉച്ചകോടിയിലാണു വിവരങ്ങള്‍ കൈമാറിയത്. തുര്‍ക്കി അന്വേഷണ സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗദിയുടെ അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മുജീബ് ഇസ്തംബുളിലേക്കു തിരിച്ചിട്ടുണ്ട്.

അറസ്റ്റിലായ 18 പേരെയും വിചാരണയ്ക്കു കൈമാറണമെന്ന തുര്‍ക്കിയുടെ ആവശ്യം സൗദി തള്ളിയിരുന്നു. വിചാരണ റിയാദില്‍ നടത്തുമെന്നാണു സൗദിയുടെ നിലപാട്. സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അബദ്ധത്തില്‍ ഖഷോഗിയെ വധിക്കുകയായിരുന്നുവെന്ന ആദ്യ നിലപാടു തിരുത്തിയ സൗദി അധികൃതര്‍, കൊല ആസൂത്രിതമായിരുന്നുവെന്നും സമ്മതിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്