Main Menu

ഖത്തറില്‍ മലയാളി ബാലന്‍ അപകടത്തില്‍ മരിച്ചു

 

Indian Telegram Android App Indian Telegram IOS App

ദോഹ: ഖത്തറിലുണ്ടായ അപകടത്തില്‍ മലയാളി ബാലന്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റഫാനയുടെയും മകന്‍ ഇസാന്‍ അഹ്മദ് ബഷീറാ(6)ണ് മരിച്ചത്. ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഗ്രേഡ് 1 വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ രാത്രി മാതാപിതാക്കള്‍ക്കൊപ്പം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഖത്തറില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്