Main Menu

ഖത്തര്‍ പ്രതിസന്ധി: സൗദി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ അംഗീകരിക്കുന്നതിനുള്ള സമയപരിധി നീട്ടി

ദോഹ: ഖത്തറിനെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ സൗദി ഉള്‍പ്പെടെയുള്ളവര്‍ അനുവദിച്ച സമയപരിധി നീട്ടി. ഉപാധികള്‍ അംഗീകരിക്കുന്നതിന് 48 മണിക്കൂര്‍ കൂടി ഖത്തറിന് അനുവദിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളാണ് സമയപരിധി നീട്ടിയത്. നിലവില്‍ ഖത്തറിന് അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. കുവൈത്ത് അമീറിന്റെ അഭ്യര്‍ഥന മാനിച്ചാണ് സമയപരിധി നീട്ടിയത്.

മധ്യസ്ഥശ്രമങ്ങളുമായി രംഗത്തുള്ള കുവൈത്ത് അമീർ ഷെയ്ഖ് സബാഹിന്റെ അഭ്യർഥന പ്രകാരമാണ് ഉപാധികൾ പാലിക്കാനുള്ള സമയപരിധി സൗദിയും സംഘവും നീട്ടിയതെന്നാണ് സൂചന. ഷെയ്ഖ് സബാഹുമായി ചർച്ച നടത്താൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്നു കുവൈത്തിൽ എത്തുമെന്നാണു വിവരം. ഉപാധികൾ പാലിക്കാനുള്ള സമയപരിധി അവസാന മണിക്കൂറികളിലേക്കു കടക്കവെ, കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നീക്കങ്ങളുമായി ഷെയ്ഖ് സബാഹ് രംഗത്തുണ്ട്.

അതേസമയം, 48 മണിക്കൂറിനുശേഷവും ഉപാധികൾ പാലിക്കാൻ ഖത്തർ തയാറാകുന്നില്ലെങ്കിൽ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കൂടിക്കാഴ്ച നടത്തുന്നത്.

ഖത്തർ നയങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യം ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് ആവർത്തിച്ചു. ഹമദ് രാജാവുമായും ഖത്തർ അമീറുമായും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഫോണിൽ ചർച്ച നടത്തി. കഴിഞ്ഞ മാസം അഞ്ചിനാണു സൗദി അറേബ്യയും മറ്റു രാജ്യങ്ങളും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്