Main Menu

ക്യാച്ചെടുക്കാന്‍ ഓടിയെത്തിയ ബൂമ്രയെ തടയാന്‍ കാണിച്ച പണി പാളി; പൊള്ളാര്‍ഡ് വിവാദത്തില്‍

ലക്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരം വളരെ ഏറെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു. മത്സത്തിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ തടയാന്‍ ശ്രമിച്ച കീറോണ്‍ പൊള്ളാര്‍ഡ് കാണിച്ച ഒരു പണിയാൻിപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ ഒന്നും അറിയാത്ത ഭാവത്തില്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു പൊള്ളാര്‍ഡ് ഇതോടെ മാച്ചിലെ വിവാദ നായകനായി മാറിയിരിക്കുകയാണ് പൊള്ളാര്‍ഡ്.

ബൂമ്ര എറിഞ്ഞ ഷോട്ട് ബൗളില്‍, എഡ്ജ് ചെയ്ത പന്ത് ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ക്യാച്ചിനായി ഓടിയെത്തിയതും ബൂമ്ര തന്നെയായിരുന്നു.ബൂമ്രയുടെ കൈകകളില്‍ പന്തെത്തുന്നതിന് ആ ദിശയിലേക്കു നടന്നിരുന്ന പൊള്ളാര്‍ഡ് കൈ പുറകിലേക്ക് വലിച്ചു. പന്ത് ഉയര്‍ന്നുപൊങ്ങിയ ദിശയിലേക്ക് പൊള്ളാര്‍ഡ് നടന്നത് ഫീല്‍ഡിങ് തടസ്സപ്പെടുത്താനാണെന്നാണ് ആരാധകരുടെ ആക്ഷേപം. എന്തായാലും ബുമ്ര ക്യാച്ച് പൂര്‍ത്തിയാക്കുകയും പൊള്ളാര്‍ഡ് പുറത്താവുകയും ചെയ്തു.

ഇരുവരും തമ്മില്‍ കൂട്ടിയിടിക്കേണ്ടതായിരുന്നെങ്കിലും ബൂമ്രയുടെ കൈകകളില്‍ പന്തെത്തുന്നതിന് തൊട്ടുമുമ്പ് പൊള്ളാര്‍ഡ് കൈ പുറകിലേക്ക് വലിച്ചു. പന്ത് ഉയര്‍ന്നുപൊങ്ങിയ ദിശയിലേക്ക് പൊള്ളാര്‍ഡ് നടന്നത് ബുമ്രയുടെ ഫീല്‍ഡിങ് തടസ്സപ്പെടുത്താനാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആക്ഷേപം. എന്തായാലും ബുമ്ര ക്യാച്ച് പൂര്‍ത്തിയാക്കുകയും പൊള്ളാര്‍ഡ് പുറത്താവുകയും ചെയ്തു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്