Main Menu

കോഹ്‌ലിയെ കണ്ട് കൈയ്യടിക്കാനും ചിരിക്കാനും തുടങ്ങി; ക്യാമറ കണ്ടപ്പോള്‍ നാണം കൊണ്ട് മുഖം പൊത്തി; അനുഷ്‌കയുടെ രസകരമായ ചിത്രങ്ങള്‍

സിഡ്‌നി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഓസ്‌ട്രേലിയയില്‍ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ ഭര്‍ത്താവിനെയും ഇന്ത്യന്‍ ടീമിനേയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാനെത്തിയ ബോളിവുഡ് താരവും കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കോഹ്‌ലിയുടെ കളി കാണാന്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ഗാലറിയില്‍ എത്തിയതായിരുന്നു അനുഷ്‌ക. അതിനിടയില്‍ ക്യാമറ കണ്ടപ്പോള്‍ താരം മുഖം പൊത്തുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇത്തവണ പുതുവര്‍ഷവും ഇരുവരും സിഡ്‌നിയിലാണ് ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ‘എല്ലാവര്‍ക്കും ഓസ്‌ട്രേലിയയില്‍ നിന്നും ഞങ്ങള്‍ പുതുവത്സരാശംസകള്‍ നേരുന്നു. നല്ലൊരു പുതിയ വര്‍ഷം ഉണ്ടാവട്ടെ, ദൈവം അനുഗ്രഹിക്കട്ടെ,’ കോഹ്‌ലി ട്വീറ്റ് ചെയ്തു. അനുഷ്‌കയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിന്റെ കൂടെയാണ് കോഹ്‌ലി പുതുവത്സരാശംസ നേര്‍ന്നത്. സിഡ്‌നി ഒപ്പേറ ഹൗസിന്റെ മുമ്പില്‍ നിന്നാണ് ഇരുവരും ചിത്രം പകര്‍ത്തിയത്.

ഡിസംബര്‍ 21നായിരുന്നു അനുഷ്‌കയുടെ ഏറ്റവും പുതിയ ചിത്രം ‘സീറോ’ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് ശേഷമാണ് അനുഷ്‌ക കോഹ്‌ലിക്കൊപ്പം ഓസ്‌ട്രേലിയയില്‍ എത്തുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്