Main Menu

കോഹ്‌ലിയും ധോണിയും ഇല്ല; ട്വന്റി-20യില്‍ പുതുനിരയുമായി ഇന്ത്യന്‍ ടീം; ആദ്യ മല്‍സരം ഇന്ന് വെസ്റ്റ് ഇന്‍ഡീസുമായി

കൊല്‍ക്കത്ത : ഇന്ത്യ-വിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. വിരാട് കോഹ്‌ലിയും എം.എസ്. ധോണിയും ഇല്ലാതെയാണ് ഇന്ന് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക.

ടെസ്റ്റ് ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ട്വന്റി 20 സ്‌പെഷ്യലിസ്റ്റുകള്‍ ടീമിനൊപ്പം ചേര്‍ന്ന കരുത്തില്‍ ഇന്ത്യക്കെതിരെ വിജയം നേടാമെന്ന പ്രതീക്ഷയാണ് വിന്‍ഡീസ് പങ്കുവയ്ക്കുന്നത്.

കാര്‍ലോസ് ബ്രാത് വെയിറ്റ് നയിക്കുന്ന കരീബിയന്‍ ടീമില്‍ കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസല്‍ , ഡാരന്‍ ബ്രാവോ എന്നീ വമ്പന്‍മാര്‍ അണിനിരക്കും. ഒരുവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബ്രാവോയും പൊള്ളാര്‍ഡും വിന്‍ഡീസ് ജേഴ്‌സി അണിയുന്നത്.

ഋഷഭ് പന്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യ, മനീഷ് പാണ്ഡെ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കും ഇന്ത്യ അവസരം നല്‍കിയേക്കും. കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചാണ് വിന്‍ഡീസ് കിരീടത്തിേലയ്ക്ക് മുന്നേറിയത്. ഇരുവരും ഏറ്റുമുട്ടിയ കണക്കിലും വിന്‍ഡീസിനാണ് ആധിപത്യം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ രാത്രി ഏഴുമണിക്കാണ് മല്‍സരം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്