Main Menu

കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ കിരീടം ജര്‍മനിക്ക്

മോസ്‌കോ: ചിലിയെ തോല്‍പ്പിച്ച് ജര്‍മനിക്ക് കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ കിരീടം. കോപ്പ അമേരിക്ക ചാംപ്യന്‍മാരായ ചിലിയെ 1-0നാണ് ജര്‍മനി തോല്‍പ്പിച്ചത്. 20ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ലാര്‍സ് സ്റ്റിന്‍ഡിലാണ് ജര്‍മനിയുടെ വിജയഗോള്‍ നേടിയത്. ചിലി താരം മാഴ്‌സലോ ദയസിന്റെ പിഴവില്‍ നിന്നു പന്തു കിട്ടിയ ടിമോ വെര്‍ണര്‍ നല്‍കിയ പാസ് സ്റ്റിന്‍ഡില്‍ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

കളിയില്‍ കൂടുതല്‍ നേരം പന്തു കൈവശം വച്ചിട്ടും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തിട്ടും ചിലെയ്ക്ക് ജര്‍മന്‍ ഗോള്‍വല ഭേദിക്കാനായില്ല. അവസാന മിനിറ്റുകളില്‍ ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍സ്റ്റെഗന്റെ ഉജ്വല സേവുകളാണ് ജര്‍മനിയെ കാത്തത്. ജയത്തോടെ ജര്‍മനി ഫിഫ റാങ്കിങിലും ഒന്നാം സ്ഥാനത്തേക്കു കയറി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്