Main Menu

കോണ്‍ഗ്രസിലെ നേതാക്കള്‍ വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹത്തിന് പിന്തുണ നല്‍കിയിരുന്നു; എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്ന് പുനരാലോചിക്കണമെന്ന് മുഖ്യമന്ത്രി

തൃശൂര്‍: വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹത്തിന് പിന്തുണ നല്‍കിയിട്ടുള്ള കോണ്‍ഗ്രസ് ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കസ്തൂര്‍ബ ഗാന്ധി അടക്കമുള്ളവര്‍ വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹത്തിന് വേണ്ടി പ്രചാരണം നടത്താന്‍ കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് എവിടെനില്‍ക്കുന്നുവെന്ന് പുനരാലോചിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എകെജി, കൃഷ്ണപിള്ള എന്നിവര്‍ക്ക് അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട നിലപാടായിരുന്നില്ല സമരത്തിനു നേതൃത്വം നല്‍കാന്‍ കാരണം. സമൂഹത്തിന്റെ മാറ്റത്തിനു നേതൃത്വം നല്‍കുകയാണ് അവര്‍ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസും എസ്എന്‍ഡിപിയും ആചാരലംഘനമായ സത്യഗ്രഹത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്