Main Menu

കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം; സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Indian Telegram Android App Indian Telegram IOS App

കൊല്ലം: കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം. കൊല്ലം ചിതറയിലാണ് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് സദാചാര ഗുണ്ടകളുടെ അതിക്രമം. രണ്ട് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു എന്ന് യുവതി പരാതിപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തിനെയും സദാചാര ഗുണ്ടകള്‍ മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തു. വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.

അക്രമി സംഘം ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നതായി യുവതി ആരോപിച്ചു. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല എന്നും പരാതിയുയര്‍ന്നിട്ടുണ്ട്.

കൊല്ലത്ത് ഈ വര്‍ഷം ഫെബ്രുവരിയില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്ഹത്യ ചെയ്തിരുന്നു. കൊല്ലം അഴീക്കലില്‍ വലന്റൈന്‍സ് ദിനത്തിലാണ് അനീഷിനും കൂട്ടുകാരിയ്ക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ഇരുവരെയും പിടികൂടി മര്‍ദിക്കുകയും ഒരുമിച്ച് നിര്‍ത്തി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്