Main Menu

കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം പി.വി.സിന്ധുവിന്

കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം പി.വി.സിന്ധുവിന്. ജപ്പാന്റെ ലോകചാംപ്യന്‍ നൊസോമി ഒക്കുഹാരയെയാണ് സിന്ധു തോല്‍പ്പിച്ചത്. കരിയറില്‍ സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണിത്. സ്‌കോര്‍ 22-20, 11-21,21-18

Photo published for Live Korea Open Superseries, badminton live score and updates: PV Sindhu faces Nozomi Okuhara in...

മൂന്ന് ഗെയിം നീണ്ട സെമിപോരാട്ടത്തില്‍ ചൈനയുടെ ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് സിന്ധു കരിയറിലെ നാലാമത്തെ സൂപ്പര്‍ സീരീസ് ഫൈനലിലെത്തിയത്. മുഖാമുഖമെത്തിയ എട്ടുപോരാട്ടങ്ങളില്‍ അഞ്ചിലും വിജയിച്ചതിന്റെ പെരുമയെ കൃത്യമായ ഗെയിം പ്ലാനോടെ മറികടന്നു സിന്ധു.

ആദ്യഗെയിമില്‍ 21-10ന്റെ അനായാസ ജയം. രണ്ടാം ഗെയിമില്‍ 11-6ന് മുന്നില്‍. പിന്നീടുണ്ടായ ഏകാഗ്രതക്കുറവില്‍ സിന്ധുവിനെ മറികടന്ന് ചൈനീസ് താരം മുന്നേറി  ഗെയിം സ്വന്തമാക്കി. സമ്മര്‍ദം സിരകളിലെ രക്തയോട്ടം കൂട്ടിയപ്പോള്‍ സിന്ധുവിന്റെ പരിചയസമ്പത്ത് മേല്‍ക്കൈ നേടി. 21-16നാണ് ചൈനീസ് പ്രതിരോധത്തെ മറികടന്ന് സിന്ധു ഫൈനലിലേക്ക് മുന്നേറിയത്.

ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ സിന്ധു ഓകുഹാരയോട് പരാജയപ്പെട്ടിരുന്നു. ക്വാ​ര്‍ട്ട​റി​ല്‍ ജ​പ്പാ​ന്റെ മി​നാ​ത്‌​സു മി​താ​നി​യെ 21-19, 16-21, 21-10 പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിൽ പ്രവേശിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്