Main Menu

കൊച്ചിയിൽ ഒമ്പതുകാരിയെ പീഡിപ്പിച്ച ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

കൊച്ചിയിൽ ഒമ്പതുകാരിയെ പീഡിപ്പിച്ച ബിജെപി പ്രാദേശികനേതാവ് അറസ്റ്റിൽ. മുളവുകാട് പണ്ടാരപ്പറമ്പിൽ കുഞ്ഞുമോൻ എന്ന ചന്ദ്രഹാസനെ (65)യാണ് മുളവുകാട് പൊലീസ് അറസ്റ്റ്‌ചെയ്തത്. കുട്ടിയെ ഇയാൾ നിരവധിതവണ പീഡിപ്പിച്ചതായി സംശയിക്കുന്നു. പെൺകുട്ടി അമ്മയോട് പറഞ്ഞതിനെത്തുടർന്നാണ് വിവരം പുറത്തറിഞ്ഞത്.

തുടർന്ന് പരാതി നൽകുകയായിരുന്നു. മുളവുകാട് പഞ്ചായത്തിലെ ബിജെപിയുടെ നേതാവായ ഇയാൾ കർഷക മോർച്ച വൈപ്പിൻ മണ്ഡലം വൈസ് പ്രസിഡന്റാണ്. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്