Main Menu

കേരള ജനപക്ഷം യുഡിഎഫിലേക്ക്; നിലപാട് വ്യക്തമാക്കി പി.സി ജോര്‍ജ്

 

തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി യുഡിഎഫുമായി ലയിക്കും. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി കമ്മറ്റിയെ നിയോഗിച്ചതായും പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പി.സി.ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരത്തിലൊരു പാര്‍ട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നുമാണ് ജോര്‍ജ്ജ് പറഞ്ഞത്.

എന്നാല്‍ ജോര്‍ജിനെ യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും കേരളകോണ്‍ഗ്രസ് എമ്മും ശക്തമായി എതിര്‍ത്തിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്