Main Menu

കേരളത്തെ പാകിസ്താന്‍ എന്നുവിളിച്ച് ടൈംസ് നൗ ചാനല്‍; മലയാളി യുവാവിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കേരളത്തെ പാകിസ്താന്‍ എന്നുവിളിച്ച ടൈംസ് നൗ ചാനലിനും കേരളത്തെ ഭിന്നിപ്പിക്കാന്‍ പതിനെട്ടടവും പയറ്റുന്നവര്‍ക്കും കുറിക്കുകൊള്ളുന്ന മറുപടിയുമായി അസി അസീബ് പുത്തലത്ത് എന്ന മലയാളി യുവാവിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. ആദ്യം മലയാളത്തിലെഴുതി, പിന്നീട് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യപ്പെട്ട പോസ്റ്റ് ടൈംസ് നൗ വിന്റെ ഫെയ്സ്ബുക്ക് പേജിലും കേരളവിരുദ്ധരുടെ പേജുകളിലും വൈറലാവുകയാണ്….

ഡിയര്‍ ഫേക്കു ജി, അലവലാതി ഷാജി, ടൈംസ് കൗ ചാനല്‍, കൗബേല്‍റ്റ് സംഘിസ്, ഇന്നാട്ടിലെ ആക്രോശ് സംഘിസ്, ഊറിചിരിക്കുന്ന മൃദു സംഘീസ്,

ലോകം ഇന്ന് അവസാനിക്കാന്‍ സാധ്യതയില്ലാത്തതിനാലും ഞങ്ങള്‍ മലയാളികള്‍ ഇങ്ങനെ തലതിരിഞ്ഞവരായതുകൊണ്ടും ഇനിയും നമ്മള്‍ തമ്മില്‍ ഇടയാനുള്ള സാധ്യത കാണപ്പെടുകയാല്‍ തണ്ടറി പാകിസ്ഥാനി/സൊമാലിയന്‍ പൗരന്‍ ഓര്‍മ്മപ്പെടുത്തുന്നത്,

ഇത്തരം അപരവല്‍ക്കരണങ്ങള്‍, രാജ്യദ്രോഹചാപ്പയടികള്‍, ബഹിഷ്‌കരണാഹ്വാനങ്ങള്‍ പ്രതീക്ഷിക്കുന്നതുകൊണ്ട്, ചില രാജ്യങ്ങളോടുകൂടെ ഞങ്ങളെ ഉപമിക്കാന്‍ അപേക്ഷ. അത് ചുവടെ,

നിങ്ങള്‍ക്ക് വേണമെങ്കില്‍ കേരളത്തെ മലേഷ്യയെന്നോ ബഹ്റൈനെന്നോ റഷ്യയെന്നോ വിളിക്കാം. ഞങ്ങള്‍ക്കും അവര്‍ക്കും മോശമല്ലാത്ത മാനവവികസനാസൂചികയാണ്, (0.8). ജീവിതനിലവാരമാണ്.

വിരോധമില്ലെങ്കില്‍ പോര്‍ച്ചുഗല്‍ എന്നോ സ്‌പെയിന്‍ എന്നോ വിളിച്ചോളു.
ഞങ്ങള്‍ക്കും അവര്‍ക്കും ഏതാണ്ട് ഒരേ സാക്ഷരതയാണ്. 95-98%. എഴുതാനും വായിക്കാനുമറിയാമെന്ന്.

ഞങ്ങളെ സ്വിറ്റ്‌സര്‍ലന്‍ഡിനോടോ ജര്‍മ്മനിയോടോ ഉപമിക്കാം, ഞങ്ങളുടെ നാട്ടിലെ ദാരിദ്രരുടെ എണ്ണം ഒരുപോലെയാണ്. 5-7%

ശിശുമരണനിരക്കില്‍ ഞങ്ങള്‍ അമേരിക്കക്കോ കാനഡക്കോ ഒപ്പമാണ് (6). ആ പേരിലും വിളിക്കാം.

വൈദ്യുതീകരിച്ച വീടുകളുടെ കാര്യത്തില്‍ ജപ്പാനെന്നോ(100%), ടോയിലറ്റ് ഫെസിലിറ്റിയുടെ കാര്യത്തില്‍ ഫിന്‍ലന്‍ഡെന്നോ (97%),
ജനനനിരക്കില്‍ അയര്‍ലന്റെന്നോ (14),
കുട്ടികളുടേ വിദ്യാഭ്യാസത്തിന്റെയോ ആരോഗ്യത്തിന്റേയോ കാര്യത്തില്‍ നോര്‍വ്വെ (ഇഉക 9.5) എന്നോ,
ആയുര്‍ദൈര്‍ഘ്യത്തില്‍ സെര്‍ബിയയെന്നോ (75 ്യലമൃ), സ്ത്രീലിംഗാനുപാതത്തില്‍ ഫ്രാന്‍സെന്നോ (1080+) വിളിക്കാം.

ബ്രസീലെന്നോ അര്‍ജ്ജന്റീനയെന്നോ വിളിച്ചോളു, 10 വട്ടം ഫുട്‌ബോള്‍ കഴിഞ്ഞേ ഒള്ളു ഞങ്ങള്‍ക്ക് ക്രിക്കറ്റ്.

നിങ്ങള്‍ക്ക് പാകിസ്ഥാന്‍ എന്നും വിളിക്കാം. മനുഷ്യകുലം വേട്ടയാടിയും മൃഗങ്ങളെ കൊന്ന് തിന്നും വളര്‍ന്നതാണെന്ന് വിശ്വസിക്കുന്ന, ഇവിടത്തെ ബോധമുള്ള ജനങ്ങള്‍ ബീഫ് കഴിക്കുന്നതിനെ അങ്ങനെ കാണണമെങ്കില്‍.

നിങ്ങള്‍ക്ക് സൊമാലിയ എന്നും വിളിക്കാം, വര്‍ഗ്ഗീയതയോ ജയ് ശ്രീറാം വിളിയോ അല്ല, ദാരിദ്ര്യവും ആളുന്ന വയറിന്റെ വിശപ്പുമാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞവരാകുമവര്‍. ഞങ്ങളും.

ഞങ്ങളെ ആന്റി-നാഷ്ണല്‍ എന്ന് വിളിക്കൂ, സവര്‍ക്കറും ഗോഡ്‌സേയും രാജ്യസ്‌നേഹികളാണെങ്കില്‍, ഞങ്ങള്‍ അതില്‍ ഹാപ്പിയാണ്.

ഞങ്ങളെ കമ്മിയെന്നോ മല്ലുവെന്നോ മദ്രാസിയെന്നോ തീവ്രവാദികളെന്നോ വിളിക്കൂ, ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തുന്നതിനാല്‍.

പക്ഷേ, ഡിയര്‍ സംഘീസ്..

ഞങ്ങളെ ഗുജറാത് എന്ന് വിളിക്കരുത്.
ആയിരങ്ങളായ മനുഷ്യരുടെ മാസം ടയര്‍ ചേര്‍ത്ത് കത്തിക്കാന്‍, ശൂലം പൂര്‍ണ്ണഗര്‍ഭിണിയുടെ വയറ്റില്‍ കുത്തിയിറക്കാന്‍ ഞങ്ങള്‍ക്കറിയില്ല.

ഞങ്ങളെ യു പി എന്ന് വിളിക്കരുത്.
ഞങ്ങള്‍ ശവത്തെ ബലാല്‍സംഗം ചെയ്യണമെന്ന് ആഹ്വാനിക്കുന്നവരെ തിരഞ്ഞെടുക്കുകയോ മുഖ്യമന്ത്രിയാക്കുകയോ ചെയ്യാറില്ല.

ഞങ്ങളെ മഹാരാഷ്ട്രയായെന്ന് വിളിക്കരുത്, ജോലി തേടി വരുന്നവരെ തല്ലിയോടിച്ചല്ല, അവര്‍ക്ക് മെഡിക്കല്‍ ഇഷുറന്‍ പ്രൊവൈഡ് ചെയ്യുന്ന തിരക്കിലാണ് ഞങ്ങള്‍.

പശുക്കള്‍ക്കായി മനുഷ്യരെ കൊല്ലുന്ന രാജസ്ഥാനെന്നോ അമ്മയുടെ ശവം ബൈക്കില്‍ വച്ച് കൊണ്ടുപോകേണ്ടി വരുന്നവരുടെ മധ്യപ്രദേശൊന്നോ വിളിക്കരുത്.

ഈ സംസ്ഥാനങ്ങളെയൊക്കെ സ്‌നേഹിക്കുമ്പോള്‍ തന്നെ, സംഘപരിവാരമേ, നിങ്ങളാല്‍ ലോകമറിയുന്ന ഈ നാടുകളുടെ പേരില്‍ അറിയപ്പെടാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല.

മനുസ്മൃതിയോ വിചാരധാരയോ ഗീതയോ ആണു ഇന്‍ഡ്യന്‍ കോണ്‍സ്റ്റിറ്റിയുഷന്‍ എന്ന് കരുതുന്നവരേ, അങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇന്‍ഡ്യക്കാരല്ല,

മോദിയെ സ്തുതിക്കലും, സംഘിനെ ഭയക്കലുമാണ് രാജ്യസ്‌നേഹമെങ്കില്‍, ഞങ്ങള്‍ അതുമല്ല.

സ്ത്രീകള്‍ കൂട്ടമായി ബലാല്‍സംഗം ചെയ്യപ്പെടുന്ന,
പശുവിന്റെ ശവം ആശുപത്രി മോര്‍ച്ചറിയിലും മനുഷ്യ ജഡം തെരുവിലും കിടക്കുന്ന,
നീതിപീഠങ്ങള്‍ മയിലിനെ ബ്രഹ്മചാരിയാക്കുന്ന,
ദളിതനെ ജീവനോടെ തുലിയുരിക്കുന്ന, മതവിദ്വേഷം പരത്തുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്തെത്തിയ ഇന്‍ഡ്യ.

നിങ്ങള്‍ ഞങ്ങളെ ചാപ്പയടിക്കൂ, ഇനിയും ഇരുന്നൂറിലധികം രാജ്യങ്ങള്‍ ബാക്കി. ഞങ്ങള്‍ക്കത് കേട്ട് നില്‍ക്കാന്‍ സമയമില്ല.

ഞങ്ങള്‍ മലയാളികള്‍, ഇതേ രാജ്യത്ത്, തെക്കേ അറ്റത്തിതുപോലെ തന്നെ കാണും. ബീഫ് കഴിക്കും, കമ്യൂണിസത്തെയും കവിതയേയും പ്രണയിക്കും, എഴുതും, വായിക്കും, യാത്ര പോവും.
സമരം ചെയ്യും, ഫാസിസത്തെ ആവും വിധം പ്രതിരോധിക്കും.

ഉരുള്‍പൊട്ടി സര്‍വ്വം കുത്തിയൊലിച്ചു പോയാലും നിവര്‍ന്ന് നില്‍ക്കുന്ന,
കടലെടുക്കുമെന്നുറപ്പായാ വീടിനു തറകെട്ടുന്ന,
മരുഭൂവിലേക്ക് എന്തെന്നറിയാത്ത കാലം ഉരുകേറിപോയവര്‍ ഞങ്ങള്‍,
മലയാളികള്‍.
മുട്ടുമടക്കാറില്ല, തോല്‍പ്പിക്കാനുമാവില്ല…



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്