Main Menu

കേരളത്തിലെ പത്ത് ജില്ലകളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത

ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കും. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കാലാവസ്ഥാ കേന്ദ്രവും സമുദ്ര ഗവേഷണകേന്ദ്രവുമാണ് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്