Main Menu

കെ.സുരേന്ദ്രനെതിരെ കടകംപള്ളി; അമ്മ മരിച്ച് 6 മാസം തികയും മുമ്പ് സുരേന്ദ്രന്‍ മല ചവിട്ടിയത് എന്തിന്

തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷ മുന്‍ നിര്‍ത്തി പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉന്നയിച്ച് ആരോപണങ്ങള്‍ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അറസ്റ്റിന് ശേഷം പോലീസ് മര്‍ദിച്ചുവെന്നും ഇരുമുടിക്കെട്ടിനെ അപമാനിച്ചു എന്നുമൊക്കെയുള്ള സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളം നല്‍കിയില്ല, മരുന്ന് കഴിക്കാന്‍ അനുവദിച്ചില്ല എന്നൊക്കെയുള്ള ആരോപണങ്ങള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ മന്ത്രി, പൊലീസ് സുരേന്ദ്രന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കിയിരുന്നുവെന്നും വ്യക്തമാക്കി. സ്റ്റേഷനിലെത്തിച്ച ശേഷം അദ്ദേഹത്തിന് ആഹാരം നല്‍കിയിരുന്നു. മരുന്ന് കഴിക്കാനും ഉറങ്ങാനുമുള്ള സൗകര്യങ്ങളും പൊലീസ് ഉദ്യോസ്ഥര്‍ ചെയ്ത് നല്‍കിയിരുന്നു മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആചാരങ്ങള്‍ സംരിക്ഷിക്കാനാണ് ശബരിമലയിലേക്ക് എത്തിയതെന്ന സുരേന്ദ്രന്റെ വാദത്തെയും മന്ത്രി ഖണ്ഡിച്ചു. അമ്മ മരിച്ച് നാല് മാസം തികയും മുന്‍പാണ് സുരേന്ദ്രന്‍ മലകയറിയത്. ഇങ്ങനെ ഒരു മരണം ഉണ്ടായാല്‍ ആചാരങ്ങളില്‍ വിശ്വസിക്കുന്നവര്‍ ആറ് മാസം കഴിയാതെ മല ചിവിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതില്‍ നിന്നെല്ലാം സുരേന്ദ്രന്റെ വരവിന്റെ ഉദ്ദേശമെന്താണെന്ന് ആര്‍ക്കും മനസിലാകുമെന്നും മന്ത്രി വ്യക്തമാക്കി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്