Main Menu

കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചാല്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂല സാഹചര്യം ഉണ്ടാകുമെന്ന് പി എസ് ശ്രീധരന്‍പിള്ള; കോണ്‍ഗ്രസിലെ തൃപ്തരല്ലാത്ത അംഗങ്ങളെ ലക്ഷ്യമിട്ട് ബിജെപി

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ തൃപ്തരല്ലാത്ത അംഗങ്ങളെ ലക്ഷ്യമിട്ട് ബിജെപി. കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്ത് ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമായ സാഹചര്യം ഉണ്ടാകുമെന്ന് പി.എസ്.ശ്രീധരന്‍പിള്ള. ശനിയാഴ്ച നടക്കുന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ശേഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പാര്‍ട്ടി അധ്യക്ഷനായ ശേഷം ശ്രീധരന്‍പ്പിള്ള വിളിച്ചുചേര്‍ക്കുന്ന ആദ്യ കോര്‍കമ്മിറ്റിയാണ് കൊച്ചിയില്‍ നടക്കുന്നത്.

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാതെയാണ് കോര്‍കമ്മിറ്റിയിലേക്ക് പഴയ ജനറല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടെ പിള്ള വിളിച്ചിരിക്കുന്നത്. ദേശീയനിര്‍വ്വാഹക സമിതിക്ക് ശേഷം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. പുതിയ പട്ടികയില്‍ പുതുമുഖങ്ങള്‍ക്കായി പദവികള്‍ ഒഴിച്ചിടാനും സാധ്യതയുണ്ട്. അത്തരത്തിലുള്ള ജനകീയ മുഖങ്ങള്‍ പാര്‍ട്ടി തിരയുകയാണെന്ന് പിള്ള തന്നെ വ്യക്തമാക്ക.

കൂടാതെ, കോണ്‍ഗ്രസില്‍ തൃപ്തരല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കായി കാത്തിരിക്കുകയാണ് സംസ്ഥാന ബിെജിപിയെന്നും പിള്ള പറഞ്ഞു. നിലവിലെ നാല് ജനറല്‍ സെക്രട്ടറിമാരെയും പുതിയ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. വക്താക്കളും വൈസ് പ്രസിഡന്റുമാരും സെക്രട്ടറിമാരും മാറും. ഏതെങ്കിലും ഒരു ജനറല്‍ സെക്രട്ടറിയെ വൈസ് പ്രസിഡന്റാക്കി കെ പി ശ്രീശനെ ജനറല്‍ സെക്രട്ടറി പദത്തില്‍ തിരിച്ച് കൊണ്ടുവരാനും സാധ്യതയുണ്ട്.

ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും തിരിച്ചെത്തിയ പഴയ ഇഷ്ടക്കാരെ തൃപ്തിപ്പെടുത്താനും രാമന്‍പ്പിള്ള പി പി മുകുന്ദന്‍ തുടങ്ങി പഴയ തലമുറക്കാരെ സഹകരിപ്പിക്കാനും ശ്രീധരന്‍ പിള്ള ശ്രമിക്കുമെന്നാണ് വിവരം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്