Main Menu

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ നീക്കണമെന്ന് സിഐടിയു; പിന്തുണച്ച് സിപിഐഎം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റണമെന്ന സിഐടിയു നിലപാടിന് സിപിഐഎമ്മിന്റെ പിന്തുണ. തച്ചങ്കരിക്കെതിരെ സമ്മര്‍ദം ശക്തമാകുമ്പോഴും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും നിര്‍ണായകം.

വെള്ളിയാഴ്ച കൂടുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് എഐടിയുസിയുടെയും തീരുമാനം. തച്ചങ്കരിയുടെ നയങ്ങളെ അംഗീകരിക്കില്ലെന്നും അംഗീകരിക്കേണ്ടിവന്നാല്‍ കെഎസ്ആര്‍ടിസിയില്‍ ഇനി സിഐടിയു യൂണിയന്‍ ഉണ്ടാകില്ലായെന്നുമാണ് നേതാക്കള്‍ സിപിഐഎമ്മിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ നയം നടപ്പാക്കുന്നുവെന്നു പറയുന്ന തച്ചങ്കരി ഒരേസമയം ജീവനക്കാരേയും യാത്രക്കാരെയും പെരുവഴിയിലാക്കിയെന്നാണ് സിഐടിയുവിന്റെ ആക്ഷേപം. സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതും സര്‍വീസ് വെട്ടിക്കുറച്ചതുമാണ് യൂണിയനുകളെ പ്രകോപിപ്പിക്കുന്നത്. റിസര്‍വേഷന്‍ സെന്ററുകള്‍ കുടുംബശ്രീകളെ ഏല്‍പിച്ചതും പുതിയ ബസുകള്‍ വാങ്ങേണ്ടെന്ന തീരുമാനവും സ്വകാര്യബസുകളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്