Main Menu

കൂടെ നിന്നേക്കണം കേട്ടോ; പറങ്കികളുടെ നാട്ടില്‍ നിന്നും മോഹന്‍ലാല്‍ പറഞ്ഞു (വീഡിയോ)

ലിസ്ബണ്‍: നാളെ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഡ്രാമ തിയേറ്ററുകളിലെത്തുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

‘ഒന്നാം തിയതി നമ്മുടെ സിനിമ റിലീസ് ആവുകയാണ് ഡ്രാമ, വളരെ കാലത്തിന് ശേഷം ഞാന്‍ ചെയ്യുന്ന ഹ്യൂമര്‍ കൂടുതലുളള സിനിമയാണ്. ഹ്യൂമര്‍ മാത്രമല്ല സന്ദേശവുമുണ്ട്, കാണൂ എന്നിട്ട് അഭിപ്രായം അറിയിക്കൂ. കൂടെ നിന്നേക്കണം കേട്ടോ’ എന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെക്കൂടാതെ കനിഹ, ആശ ശരത്, സിദ്ദിക്ക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്