Main Menu

കുവൈറ്റ് എംബസിയുടെ പേരിൽ തട്ടിപ്പ്: സിബിഐ അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: ന്യൂഡല്‍ഹിയിലെ കുവൈറ്റ് എംബസിയുടെ വ്യാജ ഇ-മെയില്‍ വിലാസങ്ങള്‍ ഉപയോഗിക്കുകയും എംബസിയുടെ പ്രതിനിധികളാണെന്ന് തെറ്റിധരിപ്പിക്കുകയും ചെയ്ത് കുവൈറ്റിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളെ ചതിയില്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു.
ഇന്ത്യന്‍ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.  കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പരാതിയിന്മേലാണ് അന്വേഷണം. kuwaitembassy_in@hotmail.com എന്ന വ്യാജ ഇ-മെയില്‍ വിലാസമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്.
ന്യൂഡല്‍ഹിയിലെ കുവൈറ്റ് എംബസിക്ക് ഇങ്ങനെയൊരു ഇ-മെയില്‍ വിലാസമില്ലെന്ന് സിബിഐയ്ക്ക് നല്‍കിയ പരാതിയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്