കുവൈറ്റിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കാൻ കുവൈറ്റ് തയ്യാറെടുക്കുന്നു. ഇതിനായി കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചതായി ഒരു പ്രാദേശിക മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റിലുള്ളവർ സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കും. വിദ്വേഷവും രാജ്യവിരുദ്ധവുമായ പരാമർശവും കണ്ടെത്തുന്ന പക്ഷം പോസ്റ്റ് ഇട്ടവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ഇതര രാജ്യങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും പോസ്റ്റ് ഇടുന്നവരെയും കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കും. ഇത്തരം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.