Main Menu

കുവൈറ്റിലെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം കൂട്ടുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ തൊഴിൽ മേഖലയിൽ വിദേശികളുടെ എണ്ണം കുറക്കാനും സ്വദേശികളുടെ എണ്ണം കൂട്ടാനും അധികൃതർ നീക്കം ആരംഭിച്ചു. നിലവിൽ സ്വകാര്യ മേഖലയിലെ മൊത്തം തൊഴിലാളികളിൽ 31 ശതമാനം മാത്രമാണ് സ്വദേശികൾ. ബാക്കി 69 ശതമാനവും വിദേശ തൊഴിലാളികളാണ്. ഈ സാഹചര്യത്തിൽ എം.പിമാരുടെയും മന്ത്രിമാരുടെയും ഭാഗത്തുനിന്നുള്ള നിർദേശങ്ങളെ തുടർന്നാണ് സ്വദേശികളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്.

40 ശതമാനം സ്വദേശികൾ, 60 ശതമാനം വിദേശികൾ എന്ന തരത്തിൽ സ്വകാര്യമേഖലയിലെ തൊഴിൽ വിപണിയിൽ ക്രമീകരണം വരുത്താനാണ് നീക്കം. അനുബന്ധ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിനുപുറമെ വിദേശികളിൽനിന്ന് ഈടാക്കുന്ന സേവന ഫീസ് ഇരട്ടിയായി വർധിപ്പിക്കാനും നീക്കമുണ്ട്.  സേവന ഫീസ് വർധനയുടെ പരിധിയിൽ സർക്കാർ- സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർ എന്ന വ്യത്യാസം ഉണ്ടാവില്ലെന്നാണ് സൂചന. ഇത് സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്