Main Menu

കുവൈറ്റിലെ ഇന്ത്യാക്കാരുടെ വധശിക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി : കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട  15 ഇന്ത്യാക്കാരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാന്‍ കുവൈറ്റ്  അമീര്‍ ഉത്തരവിട്ടു. 119 പേരുടെ തടവുശിക്ഷയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. മലയാളികളടക്കമുള്ള 119 തടവുകാര്‍ക്ക് ഇതോടെ മോചനമാകും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

അമീറിന് നന്ദി പറഞ്ഞ വിദേശകാര്യ മന്ത്രി ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കുമെന്നും അറിയിച്ചു.

ഷാര്‍ജയില്‍ ജയിലിലുള്ള 145 ഇന്ത്യക്കാരെ വിട്ടയക്കാന്‍ കഴിഞ്ഞ ദിവസം ഷാര്‍ജ ഭരണാധികാരിയും തീരുമാനിച്ചിരുന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനിടെയായിരുന്നു ഈ പ്രഖ്യാപനം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്