Main Menu

കുവൈത്തില്‍ 65 വയസ്സ് തികഞ്ഞ അവിദഗ്ധ തൊഴിലാളികള്‍ക്ക് ഇഖാമ പുതുക്കി നല്‍കരുതെന്ന് നിര്‍ദ്ദേശം

കുവൈത്തില്‍ 65 വയസ്സ് തികഞ്ഞ അവിദഗ്ധ തൊഴിലാളികള്‍ക്ക് ഇഖാമ പുതുക്കി നല്‍കരുതെന്ന് നിര്‍ദ്ദേശം . ജനസംഖ്യാ സന്തുലനം നടപ്പാക്കാന്‍ രുപീകരിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ് നിര്‍ദ്ദേശമുയര്‍ന്നത് . ജനസംഖ്യാനുപാതം ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നു യോഗത്തില്‍ അധ്യക്ഷം വഹിച്ച തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രി ഹിന്ദ് അല്‍സബീഹ് പറഞ്ഞു.
വിവിധ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് ജനസംഖ്യാ സന്തുലനത്തിനായുള്ള ഉന്നതാധികാരസമിതി. വിദ്യാഭ്യാസം കുറഞ്ഞവരും അവിദഗ്ധരുമായ വിദേശികള്‍ രാജ്യത്ത് കൂടുതല്‍ ആവശ്യമില്ലെന്നു വിലയിരുത്തിയാണ് സമിതി ഇത്തരമൊരു നിര്‍ദേശം വെച്ചത്. തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ജനസംഖ്യാസന്തുലന നടപടികള്‍ക്ക് വേഗം കൂട്ടണമെന്ന നിലപാടാണ് ഉന്നതാധികാര സമിതിക്കുള്ളത്.

സന്തുലിതത്വം ജനസംഖ്യയുടെ എണ്ണത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും വിദ്യാഭ്യാസം, ജോലിയുടെ പദവി, ലിംഗപരമായ അസമത്വം, സാമൂഹിക പദവി തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്നുമാണ് സമിതിയുടെ നിരീക്ഷണം. രാജ്യത്ത് സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യയിലുള്ള അസന്തുലിതാവസ്ഥ ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യോഗാനന്തരം മന്ത്രി ഹിന്ദ് അല്‍ സബീഹ് പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്