Main Menu

കുടിയേറ്റങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആംഗെല മെർക്കൽ

ബെർലിൻ: അധികാരത്തിൽ തുടരാനായാൽ രാജ്യത്തേക്കുള്ള കുടിയേറ്റങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ. പരിശീലനം സിദ്ധിച്ച പ്രൊഫഷനലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും വിധം കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുമെന്നും മെർക്കൽ കൂട്ടിച്ചേർത്തു.

ബെർലിനിൽ നടന്ന പാര്‍ട്ടി പ്രസന്റേഷനിലാണ് മെർക്കൽ ഇക്കാര്യം വ്യക്തമാക്കിയത്. മെർക്കലിന്റെ പാർട്ടിയായ  ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയനും ബവേറിയന്‍ സഖ്യകക്ഷിയായ ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയനും ചേര്‍ന്ന് സ്കില്‍ഡ് എംപ്ളോയീ മൈഗ്രേഷന്‍ നിയമം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ തൊഴിലില്ലായ്മ പൂര്‍ണമായി തുടച്ചു നീക്കുമെന്ന് മെർക്കൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവില്‍ അഞ്ചര ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. തൊഴിലില്ലായ്മ ശേഷിക്കുന്നില്ല എന്നു കണക്കാക്കാന്‍ ഇത് രണ്ടര ശതമാനമായി കുറയണമെന്ന് മെർക്കൽ അഭിപ്രായപ്പെടുകയുണ്ടായി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്