Main Menu

കീഴാറ്റൂര്‍ ബൈപാസുമായി ബന്ധപ്പെട്ട അലൈന്‍മെന്റ് മാറ്റത്തിനുള്ള കേന്ദ്രനീക്കം ആത്മഹത്യാപരമെന്ന് മന്ത്രി ജി.സുധാകരന്‍

കീഴാറ്റൂര്‍ ബൈപാസുമായി ബന്ധപ്പെട്ട അലൈന്‍മെന്റ് മാറ്റത്തിനുള്ള കേന്ദ്രനീക്കം ആത്മഹത്യാപരമെന്ന് മന്ത്രി ജി.സുധാകരന്‍. കീഴാറ്റൂരില്‍ ഇനി എന്ത് കലാപം നടന്നാലും സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രം നിലപാട് തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തിലെ സാങ്കേതികവശം പഠിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രി നിധിന്‍ ഗഡ്കരി കീഴാറ്റൂര്‍ സമരസമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ബി.ജെ.പി നേതാക്കളും വയല്‍ക്കിളി സമരസമിതി പ്രവര്‍ത്തകരും ഗഡ്കരിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. ഇതിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

നടക്കില്ലെന്ന് കരുതിയ നാഷണല്‍ ഹൈവേ വികസനം നടക്കുമെന്നായപ്പോള്‍ ചിലര്‍ അതിന് പാര വെക്കുകയാണ്. കേരളക്കാരനാണെന്ന് പറഞ്ഞു നടക്കുന്ന ഒരു മന്ത്രിയും അതിന് കൂടെയുണ്ടായി എന്നതാണ് ഉയര്‍ന്നുവന്ന വിരോധാഭാസം. കീഴാറ്റൂര്‍ സമരസമിതി നേതാക്കളുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചര്‍ച്ച നടത്തിയത് ശരിയായില്ലെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്