Main Menu

കീഴടങ്ങിയാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് അയക്കരുതെന്ന് നിബന്ധന വെച്ച് ഡിവൈഎസ്പി ഹരികുമാര്‍; ഹരികുമാര്‍ മധുരയില്‍ നിന്ന് മാറിയെന്ന് പൊലീസ് നിഗമനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മധുരയില്‍ നിന്ന് മാറിയെന്ന് പൊലീസ് നിഗമനം. സുഹൃത്ത് ബിനുവും ഇയാള്‍ക്കൊപ്പമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സൂചന. ഹരികുമാറും ബിനുവും ഒരുമിച്ചാണ് രക്ഷപ്പെട്ടത്. ഹരികുമാറിന്റെ സഹോദരനോട് ഓഫീസിലെത്താന്‍ പൊലീസ് നിര്‍ദേശം നല്‍കി.

ഹരികുമാറിനെ അറസ്റ്റുചെയ്യുന്നതിനുള്ള നീക്കം ക്രൈംബ്രാഞ്ച് ശക്തമാക്കി. കീഴടങ്ങാന്‍ പറയണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഭാര്യയോടും അടുത്ത ബന്ധുക്കളോടുമാണ് അന്വേഷണസംഘം ആവശ്യമുന്നയിച്ചത്.

എന്നാൽ കീഴടങ്ങിയാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് അയക്കരുതെന്ന് ഹരികുമാർ നിബന്ധന വെച്ചു. പൊലീസ് അസോസിയേഷനോടാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താനുൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത പ്രതികൾ നെയ്യാറ്റിൻകരയിലുണ്ട്. അതിനാൽ തന്നെ അവിടേക്ക് അയക്കുന്നത് സുരക്ഷിതമാകില്ലെന്ന നിഗമനത്തിലാണ് ഹരികുമാർ നിബന്ധന വെച്ചിരിക്കുന്നത്.

ക്വാറി ഉടമകളും, പൊലീസ് അസോസിയേഷന്‍ ഉന്നതനും സഹായിക്കുന്ന ഹരികുമാര്‍, തമിഴ്നാട്ടിലെ അരമന, ചിത്തിരംകോട് പ്രദേശത്ത് ഒളിവില്‍ താമസിക്കുന്നതായാണ് പൊലീസിനു സൂചന ലഭിച്ചിരുന്നത്. ഇന്നോ നാളെയോ കീഴടങ്ങിയേക്കുമെന്നാണ് സൂചനയുമുണ്ട്. നെയ്യാറ്റിന്‍കരയിലുള്ള രണ്ട് ക്വാറി ഉടമകളും തമിഴ്നാട്ടില്‍ ഇഷ്ടിക വ്യവസായമുള്ള ബിസിനസുകാരനുമാണ് ഹരികുമാറിനു ഒളിവില്‍ പോകാന്‍ സഹായിച്ചതും ഇവിടെ കഴിയാന്‍ അവസരമൊരുക്കുന്നത് എന്നുമാണു സൂചന. ഇവരുടെ തന്നെ ദുബൈയിലുള്ള ബന്ധുവിന്റെ അടുത്തേക്ക് ബെംഗളൂരു വഴി മാറ്റാന്‍ തീരുമാനിച്ചെങ്കിലും പാസ്പോര്‍ട്ട് കണ്ടുകെട്ടാനുള്ള ഐജിയുടെ തീരുമാനത്തില്‍ പാളുകയായിരുന്നെന്നും സൂചന ലഭിച്ചിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്