Main Menu

കീകീക്കു പിന്നാലെ വീണ്ടും സാഹസിക ചലഞ്ചുമായി സോഷ്യല്‍ മീഡിയ; കുട ചൂടി കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നു ചാടുന്ന മേരി പോപ്പിന്‍സ് ചലഞ്ച് വൈറല്‍

കീകീ ചലഞ്ചിനു പിന്നാലെ വീണ്ടുമൊരു ഹാര്‍ട്ട് ബ്രേക്കിംങ് ചലഞ്ചുമായി സോഷ്യല്‍ മീഡിയ. കീകിയില്‍ ഓടുന്ന കാറിനൊപ്പം ഡാന്‍സ് ചെയ്താണ് വീഡിയോ എടുക്കുന്നതെങ്കില്‍ പുതിയ ചലഞ്ചായ മേരി പോപ്പിന്‍സ് ചലഞ്ചില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്ന് കുട ചൂടി താഴേക്ക് ചാടി വേണം വീഡിയോ എടുക്കാന്‍.

മേരി പോപ്പിന്‍സ് എന്ന വാള്‍ട്ട് ഡിസ്‌നിയിലെ കഥാപാത്രമാണ് ഈ ചലഞ്ചിന്റെ അടിസ്ഥാനം. പല കാലഘട്ടങ്ങളിലായി കുട്ടികള്‍ക്ക് വേണ്ടി എഴുതിയ പുസ്തകങ്ങളിലാണ് ഈ കഥാപാത്രമുള്ളത്. കാറ്റിലൂടെ കുട്ടികളെ തേടിയെത്തുന്ന മാന്ത്രികയായിട്ടാണ് മേരി പോപ്പിന്‍സ് എന്ന കഥാപാത്രം എത്തുന്നത്. കൈയില്‍ ഒരു കുടപിടിച്ചു കൊണ്ട് ഉയരത്തില്‍ നിന്ന് ചാടുന്നതാണ് ഈ ചലഞ്ച്. കാറ്റിന്റെ ഗതി അനുസരിച്ചായിരിക്കും കുടയുമായി ചാടുന്നയാള്‍ എത്തിച്ചേരുക.

സോഷ്യല്‍ മീഡിയയില്‍ ഇതിനു മുമ്പ് വന്ന കീകി പോലെ തന്നെ സാഹസികത ആവശ്യപ്പെടുന്ന ഒന്നാണ് മേരി പോപ്പിന്‍സ് ചലഞ്ചും. ഉയരത്തില്‍ നിന്ന് ചാടുന്നതു കൊണ്ട് തന്നെ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. പാലത്തിനും കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നുമാണ് ഈ ചലഞ്ച് പലരും ചെയ്യുന്നത്. ‘എ സ്പൂണ്‍ ഫുള്‍ ഓഫ് ഷുഗര്‍ ഹെല്‍പ്‌സ് ദ് മെഡിസിന്‍ ഗോ ഡൗണ്‍’ എന്ന മേരി പോപ്പിന്‍സ് ഗാനത്തിനൊപ്പമാണ് ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് ചലഞ്ച് വിജയിച്ചതിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വീഡിയോ പങ്കു വെയ്ക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്